100 കോടി നേടിയ ചിത്രത്തിലെ നായികയായ അനുപമയെ അതേ ചിത്രത്തിന്‍റെ വിജയാഘോഷ വേദിയില്‍ അപമാനിച്ച ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്‍റെ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ഹൈദരാബാദ്: തെലുങ്ക് ചിത്രം ടില്ലു സ്ക്വയര്‍ തെലുങ്കിലെ ഈ വര്‍ഷത്തെ വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രം ഇതിനകം 100 കോടി നേട്ടം കൈവരിച്ചു കഴിഞ്ഞു ആഗോളതലത്തില്‍. ഒപ്പം തന്നെ ആദ്യമായാണ് തെലുങ്ക് സിനിമയുടെ ചരിത്രത്തില്‍ ഒരു കോമഡി ചിത്രം ഈ നേട്ടം കൈവരിക്കുന്നത്.

സിദ്ധു ജൊന്നലഗഡ്ഡയെയും അനുപമ പരമേശ്വരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാലിക് റാം സംവിധാനം ചെയ്ത റൊമാന്‍റിക് ക്രൈം കോമഡി ചിത്രമാണ് ടില്ലു സ്ക്വയര്‍. ചിത്രത്തിന്‍റെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പം ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു.

100 കോടി നേടിയ ചിത്രത്തിലെ നായികയായ അനുപമയെ അതേ ചിത്രത്തിന്‍റെ വിജയാഘോഷ വേദിയില്‍ അപമാനിച്ച ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്‍റെ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അനുപമ പരമേശ്വരനോട് ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്. 

താൻ സംസാരിക്കണോ വേണ്ടയോ എന്ന് മൈക്കിലൂടെ അനുപമ ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ സദസില്‍ നിന്നും പറഞ്ഞത്. ജൂനിയര്‍ എന്‍ടിആറിനെ കേള്‍ക്കാനാണ് വന്നതെന്നും ഇറങ്ങിപ്പോകണം നടിയെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവതരക ഇടപെട്ടിട്ടും ആരാധകര്‍ അടങ്ങിയില്ല. ഒടുക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കും ജൂനിയര്‍ എന്‍ടിആറിനും നന്ദി പറഞ്ഞ് അനുപമ മൈക്ക് കൈമാറി. 

Scroll to load tweet…

എന്തായാലും ഈ ചടങ്ങിന്‍റെ പ്രധാന ആളായ ഒരാളെ അപമാനിച്ചുവിട്ട ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്‍റെ നടപടി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതിഷേധം ഉണ്ടാക്കുന്നുണ്ട്. പലരും മാന്യതയില്ലാത്ത പെരുമാറ്റം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

അതേ സമയം 2022 ല്‍ പുറത്തെത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. ചിത്രത്തിന്‍റെ സഹരചനയും നായകന്‍ സിദ്ധു ജൊന്നലഗഡ്ഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മാണം. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

"കമലാഹാസന്‍ ഈ സീന്‍ പണ്ടെ വിട്ടതാ" ജോക്കര്‍ 2 ട്രെയിലറിലെ സീന്‍ 23 കൊല്ലം മുന്‍പ് കമല്‍ ചെയ്തത്; വീഡിയോ വൈറല്‍

ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗം, അതിന് വന്ന ചിലവില്‍ '6 പ്രേമലു' പടം പിടിക്കാം; പുഷ്പ 2 ഞെട്ടിക്കുന്നു.!