ഞാന്‍ മരിച്ചാല്‍ സില്‍ക് സ്മിതയോട് ചെയ്തത് അവര്‍ എന്നോട് ചെയ്യും, അതിന് മുന്‍പേ എനിക്ക് ചെയ്യണം: നടി സോന

Published : Mar 14, 2025, 10:07 AM ISTUpdated : Mar 14, 2025, 10:08 AM IST
ഞാന്‍ മരിച്ചാല്‍ സില്‍ക് സ്മിതയോട് ചെയ്തത് അവര്‍ എന്നോട് ചെയ്യും, അതിന് മുന്‍പേ എനിക്ക് ചെയ്യണം: നടി സോന

Synopsis

നടി സോന തൻ്റെ സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. ഗ്ലാമറസ് വേഷങ്ങളിൽ മാത്രം ഒതുങ്ങിയതിലുള്ള നിരാശയും, അമ്മയുടെ മരണശേഷമുണ്ടായ ദുരനുഭവവും സോന പങ്കുവെക്കുന്നു.

ചെന്നൈ: അജിത്ത് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്  പൂ എല്ലാം ഉൻ വാസം  എന്ന ചിത്രത്തിലൂടെയാണ് നടി സോനയും സിനിമ രംഗത്ത് എത്തിയത്. അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷം സോന വിജയ് അഭിനയിച്ച  ഷാജഹാൻ  എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് സോന  ആയുധം ,  സിവപ്പതിഗാരം ,  കെൾവി കുരി ,  മിരുഗം ,  കുസേലൻ  തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

2001 മുതൽ 2024 വരെ സോന തമിഴ് മാത്രമല്ല, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സോന എഴുതി സംവിധാനം ചെയ്ത വെബ് സീരീസ്  സ്മോക്ക് റിലീസിന് ഒരുങ്ങുകയാണ്. ഷാർപ്ലെക്സ് ഓടിടി പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ്  സോന സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ യൂണിക് പ്രൊഡക്ഷൻസ് വഴി ഈ വെബ് സീരീസ് എത്തുന്നത്. 

സോനയുടെ ജീവിതം കേന്ദ്രീകരിച്ചുള്ള ഈ വെബ് സീരീസ് 2010 മുതൽ 2015 വരെ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സോന ഈ വെബ് സീരീസ് പ്രൊമോഷനില്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കി വരുകയാണ്. അതിലൂടെ അവളുടെ ജീവിതത്തെക്കുറിച്ച് മുമ്പ് വെളിപ്പെടുത്തിയിട്ടില്ലാത്ത നിരവധി വിവരങ്ങൾ 
തുറന്നുപറയുകയാണ് താരം.

ഒരു പ്രൈവറ്റ് യൂട്യൂബ് ചാനലിലേക്ക് നൽകിയ ഇന്റർവ്യൂവിൽ സോന പറഞ്ഞത് ഇതാണ് "എന്റെ ജീവിതത്തിൽ ഞാൻ നിരവധി നിരാശകൾ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത്, എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പോലും, ഞാൻ അവരെ വിശ്വസിക്കുമായിരുന്നില്ല. 'ഞാൻ നിനക്ക് വേണ്ടി ഇവിടെയുണ്ട്' എന്ന് ആരെങ്കിലും പറഞ്ഞാലും, ഞാൻ അവരെ വിശ്വസിക്കുമായിരുന്നില്ല. ഇ

തിന് പ്രധാന കാരണം, അങ്ങനെ പറഞ്ഞ പലരും എന്നെ വഞ്ചിച്ചിട്ടുണ്ട്. ആ സമയത്ത് അഭിനയമാണ് എനിക്ക് ഒരേയൊരു ആശ്വാസമായിരുന്നത്. അതുകൊണ്ടാണ് ചിത്രം ഏതെന്ന് നോക്കാതെ കിട്ടിയ പടം ഒക്കെ അഭിനയിച്ച. പക്ഷെ എല്ലാവരും എന്നെ ഗ്ലാമറസ് ആയി മാത്രമേ കണ്ടിരുന്നുള്ളൂ. ഇതിന്റെ ഫലമായി, ഗ്ലാമറിന് വേണ്ടി മാത്രം ലഭിച്ച അവസരങ്ങൾ ഞാൻ പിന്നീട് നിരസിക്കാന്‍ തുടങ്ങി. 

പിന്നീട് അഭിനയത്തോട് തന്നെ മടുപ്പായി.പിന്നീട് ഞാന്‍ തന്നെ എന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കി. ഒരു ഗ്ലാമർ രാജ്ഞിയായി ജീവിച്ച സിൽക്ക് സ്മിതയുടെ ജീവിതം അവരുടെ മരണ ശേഷം പല രീതിയിലാണ് പലരും കഥയാക്കുന്നത്.എന്നാൽ ആ സമയത്ത് യഥാർത്ഥ കഥ ആർക്കും അറിയില്ല. അതുപോലെ, എന്റെ മരണശേഷവും ഇത്തരം ഒരു അവസ്ഥ വരാന്‍ പാടില്ല എന്നെക്കുറിച്ച് ആരെങ്കിലും എന്തും പറയാന്‍ പാടില്ല. അതുകൊണ്ടാണ് ഞാൻ എന്റെ കഥ ഞാൻ തന്നെ പറയാൻ തീരുമാനിച്ചത്" സോന പറയുന്നു.

"എന്റെ അമ്മ മരിച്ചപ്പോൾ, അവളുടെ ശവസംസ്കാരത്തിന് ശേഷം, ആരോ എന്റെ കൂടെ സെൽഫി എടുക്കാമോ എന്ന് ചോദിച്ചു. 'എന്റെ അമ്മയാണ് ഇപ്പോള്‍ മരിച്ചത് അത് സാധ്യമല്ല' എന്ന് ഞാന്‍ പറഞ്ഞു. എന്നാൽ അയാള്‍ മറുപടി പറഞ്ഞു, 'എന്താണ് തെറ്റ്? ഇത് ഒരു സെൽഫി മാത്രമല്ലെ .' എന്നാണ്, ഇത് സംഭവിച്ചത് ഞാൻ ഒരു ഗ്ലാമറസ് നടിയായി അറിയപ്പെടുന്നതിനാലാണ്. അതുകൊണ്ടാണ് ഞാൻ ഗ്ലാമറസ് റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തിയത്. ഇപ്പോൾ, എല്ലാവരും എന്നെ ബഹുമാനിക്കുന്നു" സോന പറഞ്ഞു. 

ആമിർ ഖാൻ @ 60: ഇന്ത്യന്‍ സിനിമയിലെ പെർഫെക്ഷനിസ്റ്റിന്‍റെ ജീവിതവും സിനിമയും

'വിവാഹം യോജിക്കുമോ എന്നറിയില്ല': അറുപതാം പിറന്നാള്‍ വേളയില്‍ ആമിര്‍ ഖാന്‍ പുതിയ കാമുകിയെ പരിചയപ്പെടുത്തി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത