
ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ വീടിനകത്തെ ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. തന്‍റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വീടിന്‍റെ ചിത്രങ്ങളാണ് നടി സോനം കപൂര്‍ പങ്കുവച്ചിരിക്കുന്നത്. 'സ്നാപ് ഷോട്ട്സ് ഓഫ് ക്വാറന്‍റൈന്‍' എന്നാണ് ഈ ഫോട്ടോ സീരീസിന് സോനം പേരിട്ടിരിക്കുന്നത്.
ഇരുവരുടെയും കിടപ്പുമുറി മുതല്‍ അടുക്കളവരെയുള്ള ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. ഇരുവരും കിടപ്പുമുറിയില്‍ പുസ്തകം വായിക്കുന്ന ചിത്രവും ഇവര്‍ പങ്കുവയ്ക്കുന്നു. സോനവും ആനന്ദും ഇപ്പോള്‍ ദില്ലിയിലെ വീട്ടിലാണ് ഉള്ളത്. ഇവരുടെ അച്ഛനമ്മാര്‍ ദില്ലിയിലാണ്. അനില്‍ കപൂറിനും ആനന്ദിന്‍റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് സോനം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള 'സോയാ ഫാക്ടര്‍' ആണ് സോനം അവസാനമായി അഭിനയിച്ച ചിത്രം. ശേഷം ഇതുവരെയും പുതിയ ചിത്രങ്ങളൊന്നും താരം പ്രഖ്യാപിച്ചിട്ടില്ല.