
ജയ്പൂർ: രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായകന്‍ സോനു നിഗം. തന്‍റെ ജയ്പൂരിലെ സംഗീത പരിപാടിക്കിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഇടയ്ക്ക് വച്ച് സദസില്‍ നിന്നും പോയതാണ് ഗായകനെ പ്രകോപിപ്പിച്ചത്. സരസ്വതി ദേവിയെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞായിരുന്നു ഗായകന്‍റെ വിമര്‍ശനം.
മൂന്ന് ദിവസത്തെ റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്‍റ് മീറ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികൾക്കായി ഹോട്ടൽ രാംബാഗ് പാലസിൽ നടത്തിയ സാംസ്‌കാരിക സായാഹ്നത്തിന്‍റെ ഭാഗമായാണ് സോനു നിഗത്തിന്‍റെ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഇതിനിടെയാണ് സംഭവം.
സോനു നിഗം തന്‍റെ പരിപാടിക്ക് ശേഷം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ആദരണീയ രാഷ്ട്രീയക്കാരോടും വിനീതമായ അഭ്യർത്ഥന, നിങ്ങൾക്ക് പെട്ടെന്ന് പാതിവഴിയിൽ പോകേണ്ടി വരുകയാണെങ്കില്‍ ഒരു കലാകാരന്‍റെ പ്രകടനവും കാണാന്‍ നില്‍ക്കരുത്. ഇത് കലയോടും കലാകാരന്മാരോടും സരസ്വതി ദേവിയോടുള്ള അനാദരവാണ് എന്നാണ് വീഡിയോയുടെ ക്യാപ്ഷനായി ഗായകന്‍ നല്‍കിയിരിക്കുന്നത്.
"സിഎം സാറും മറ്റുള്ളവരും ഷോയുടെ ഇടയിൽ എഴുന്നേറ്റു പോയത് ഞാൻ കണ്ടു, അവർ പോയയുടനെ പല പ്രതിനിധികളും പോയി. ഈ രാഷ്ട്രീയക്കാരോടെല്ലാം എന്‍റെ അഭ്യർത്ഥന ഇതാണ്, നിങ്ങൾ സ്വയം നിങ്ങളുടെ കലാകാരനെ ആദരിക്കുന്നില്ലെങ്കില്‍ പിന്നെ പുറത്തുനിന്നുള്ളവര്‍ എന്ത് ചെയ്യും?"
"എഴുന്നേറ്റ് പോകേണ്ടി വരും എന്ന അവസ്ഥയില്‍ ഒന്നുകിൽ ഷോ തുടങ്ങും മുമ്പ് പോവുക, അല്ലെങ്കില്‍ ഷോയ്ക്ക് വരരുത്, ഇത് സരസ്വതി ദേവിക്ക് വേണ്ടി എന്‍റെ അപേക്ഷയാണ്”സോനു നിഗം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും പ്രതിനിധികളും പോയത് ശ്രദ്ധിച്ചില്ലെന്ന് നിഗം വീഡിയോയില്‍ പറയുക.
എന്നാൽ രാഷ്ട്രീയക്കാർ എഴുന്നേറ്റു പോയത് അടക്കം കാണിച്ച് പലരും സന്ദേശം അയച്ചപ്പോഴാണ് ഞാന്‍ ഇത് ഗൗരവമായി കണ്ടതെന്ന് സോനു നിഗം കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്ക് ഒരു പാട് ജോലികള്‍ ഉണ്ടാകും പലപ്പോഴും ഇത്തരം ഷോകളില്‍ നില്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ നേരത്തെ പോവുക, ഇത് ഒരു താഴ്മയായ അപേക്ഷ മാത്രമാണ് എന്നും വീഡിയോയില്‍ സോനു നിഗം പറഞ്ഞു.
തിങ്കളാഴ്ച സീതാപുരയിലെ ജയ്പൂർ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജസ്ഥാന്‍ നിക്ഷേപ സംഗമ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.
'പുതിയ പാട്ട് കോപ്പിയടി': പാകിസ്ഥാന്‍ ഗായകനോട് മാപ്പ് പറഞ്ഞ് സോനു നിഗം.!