'സ്വന്തം മൂല്യം തിരിച്ചറിയുക'; ഫോട്ടോഷൂട്ടുമായി സൂരജ് തേലക്കാട്

Published : Aug 23, 2022, 03:59 PM IST
'സ്വന്തം മൂല്യം തിരിച്ചറിയുക'; ഫോട്ടോഷൂട്ടുമായി സൂരജ് തേലക്കാട്

Synopsis

ബിഗ് ബോസ് സീസണ്‍ 4 ലെ സൌമ്യസാന്നിധ്യമായിരുന്നു സൂരജ്

'ചാര്‍ലി' എന്ന ദുല്‍ഖര്‍  ചിത്രത്തിലൂടെ  സിനിമാ അരങ്ങേറ്റം കുറിച്ച താരമാണ് സൂരജ് തേലക്കാട്. ഇതിലെ പാര്‍വ്വതി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മുറി വൃത്തിയാക്കാന്‍ എത്തുന്ന പയ്യന്‍റെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നെ പല അവസരങ്ങളും സൂരജിനെ തേടിയെത്തി. 2019ലെ ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനിലെ റോബോട്ട് സൂരജ് ആയിരുന്നുവെന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ കൗതുകകരമായ വിവരമായിരുന്നു. ആ വേഷം അവതരിപ്പിക്കാന്‍ സൂരജ് നടത്തിയ പരിശ്രമങ്ങള്‍ അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി താരം എത്തിയത്. ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ സൂരജ് ഷോയുടെ ഫൈനല്‍ സിക്സില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സൂരജ് ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച പുതിയ ചിത്രത്തിനു താഴെയും കമന്‍റുകളുമായി ആരാധകര്‍ എത്തുന്നുണ്ട്. സ്വയം തിരിച്ചറിയുക. സ്വന്തം മൂല്യം എന്തെന്ന് തിരിച്ചറിയുക, എന്നാണ് ചിത്രത്തിന് സൂരജ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഡാര്‍ക്ക് ബ്ലൂ ടീഷര്‍ട്ടും റെഡ് ക്യാപ്പും അണിഞ്ഞാണ് സൂരജ് എത്തിയിരിക്കുന്നത്. ബി​ഗ് ബോസ് ഹൗസിലുള്ള മുന്നോട്ടുപോക്കിന് പലരും പല സ്ട്രാറ്റജികളും പ്രയോ​ഗിച്ചപ്പോള്‍ ആരോടും വഴക്കു കൂടാത്ത സൗമ്യ സാന്നിധ്യമായിരുന്നു സൂരജ്.

വനിതാ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ ആലിക്കൽ മോഹനന്റെയും വീട്ടമ്മയായ ജ്യോതിലക്ഷ്‍മിയുടെയും രണ്ട് മക്കളിൽ ഇളയ മകനാണ് സൂരജ്. തേലക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിൽ ബി.കോം ബിരുദം പൂർത്തിയാക്കിയ സൂരജ് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി മിമിക്രി അവതരിപ്പിക്കാൻ തുടങ്ങിയത്. സ്‍കൂള്‍, കോളേജ് തലത്തില്‍ കലോത്സവ വേദികളിലും സൂരജ് തിളങ്ങിയിട്ടുണ്ട്. കലാഭവൻ മണിയ്‌ക്കൊപ്പം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന 'സിനിമ ചിരിമ' എന്ന കോമഡി പ്രോഗ്രാമിലും സുരാജ് വെഞ്ഞാറമൂടിനൊപ്പം കോമഡി നൈറ്റ്‌സും സംപ്രേക്ഷണം ചെയ്‍തതാണ് അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ വഴിത്തിരിവായത്.

ALSO READ : 'ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി എന്നും പറഞ്ഞവരുണ്ട്'; ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനല്‍ തിരിച്ചുപിടിച്ച് ആലീസ് ക്രിസ്റ്റി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത