മണവാട്ടിയുടെ ഗെറ്റപ്പില്‍ വീണ്ടും സൂര്യ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Published : Oct 27, 2021, 12:49 PM ISTUpdated : Oct 27, 2021, 05:09 PM IST
മണവാട്ടിയുടെ ഗെറ്റപ്പില്‍ വീണ്ടും സൂര്യ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Synopsis

അടുത്തിടെ സൂര്യ ലൈവിലെത്തിയതും വാർത്തയായിരുന്നു. ചിലർ തനിക്കു വന്ന സിനിമാ അവസരങ്ങൾ നഷ്ടമാക്കി എന്നായിരുന്നു ലൈവിൽ സൂര്യ പറഞ്ഞത്

ബിഗ് ബോസ് സീസൺ 3 ആരംഭിക്കുമ്പോള്‍ അധികമാര്‍ക്കും അറിയാത്ത മത്സരാർത്ഥിയായിരുന്നു സൂര്യ. സിനിമകളിലും ചില ടെലിവിഷൻ ഷോകളിലുമൊക്കെയായി സൂര്യ എത്തിയിരുന്നെങ്കിലും ബിഗ് ബോസ് പ്രവേശമാണ് താരത്തിന് കരിയർ ബ്രേക്ക് നൽകിയത്. നിരവധി ആരാധകരെയാണ് ബിഗ് ബോസ് ഷോയിലൂടെ സൂര്യ നേടിയത്.

നിരന്തരം വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെയായി സൂര്യ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മണവാട്ടിയെ പോലെ​ അണിഞ്ഞൊരുങ്ങി കിടിലൻ ലുക്കിലുള്ള ചിത്രങ്ങളാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്. 

അടുത്തിടെ സൂര്യ ലൈവിലെത്തിയതും വാർത്തയായിരുന്നു. ചിലർ  തനിക്കു വന്ന സിനിമാ അവസരങ്ങൾ നഷ്ടമാക്കി എന്നായിരുന്നു ലൈവിൽ സൂര്യ പറഞ്ഞത്.  സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സൂര്യ സംസാരിച്ചത്. നിരവധി സൈബർ ആക്രമണങ്ങൾ  നേരിടേണ്ടി വന്നു. തന്നെ വെറുക്കുന്നവർ രണ്ട് സിനിമാ അവസരങ്ങൾ നഷ്ടമാക്കി. 

ഒരാളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതിന്‍റെ പേരിൽ ഒത്തിരി പഴികേട്ടു. മാതാപിതാക്കളെ പോലും അവർ വെറുതെ വിടുന്നില്ല. എന്നെ വെറുക്കുന്നവർ കാരണം നഷ്ടമായത് രണ്ട് സിനിമയാണ്. നിങ്ങൾക്ക് എന്നെ ഇഷ്ടമല്ല എന്നു കരുതി ദയവായി എന്നെ പഴി പറയാതിരിക്കൂ- എന്നായിരുന്നു സൂര്യ പറഞ്ഞത്.

ബിഗ് ബോസിനു ശേഷം വീണ്ടും മോഡലിങ് രംഗത്ത് സജീവമാവുകയാണ് സൂര്യ. ഐശ്വര്യ റായിയുടെ ലുക്ക് പരീക്ഷിച്ചുള്ള ചിത്രങ്ങളായിരുന്നു പലപ്പോഴും സൂര്യ പങ്കുവച്ചിരുന്നത്. ഇത്തരത്തിൽ ഐശ്വര്യയെ അനുകരിച്ചുള്ള നിരവധി ഫോട്ടോഷൂട്ടുകൾ ഹിറ്റാവുകയും ചെയ്തു. നിരവധി ഡാൻസ് റീലുകളും താരം പങ്കുവയ്ക്കാറുണ്ട്. കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും സൂര്യ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത