ചിരിക്കൂട്ടത്തിനൊപ്പം ഖുശ്ബു വീണ്ടും മലയാളികൾക്ക് മുമ്പിൽ; 1234ന്‍റെ നിറവില്‍ 'കോമഡി സ്റ്റാർസ്'

Published : Nov 07, 2020, 07:18 PM IST
ചിരിക്കൂട്ടത്തിനൊപ്പം ഖുശ്ബു വീണ്ടും മലയാളികൾക്ക് മുമ്പിൽ; 1234ന്‍റെ നിറവില്‍ 'കോമഡി സ്റ്റാർസ്'

Synopsis

നടി ഖുശ്ബു സുന്ദർ 'കോമഡി സ്റ്റാർസ് സീസൺ 2' വിൽ. 1234-ാമത് എപ്പിസോഡ് ആഘോഷത്തിൽ താരം മുഖ്യാതിഥിയാകും.

നടി ഖുശ്ബു സുന്ദർ 'കോമഡി സ്റ്റാർസ് സീസൺ 2' വിൽ. 1234-ാമത് എപ്പിസോഡിന്‍റെ ആഘോഷത്തിലാണ് താരം അതിഥിയായി എത്തുന്നത്. മലയാള ടിവിയിലെ ഏറെ പ്രിയപ്പെട്ട ഷോകളിലൊന്നാണ് 'കോമഡി സ്റ്റാർസ്. ഇപ്പോഴിതാ ഷോ 1234 എപ്പിസോഡിലേക്കെത്തുകയാണ്. അതിന്റെ ആഘോഷങ്ങൾക്കാണ് ഖുശ്ബുവും എത്തുന്നത്.

മത്സരാർത്ഥികളുടെ തമാശ പ്രകടനങ്ങൾ മുതൽ നിരവധി സെലിബ്രിറ്റികളും പങ്കെടുക്കുന്ന ഷോയ്ക്ക് വളരെയധികം ആരാധകരുണ്ട്. മലയാളത്തിന്റെ സ്വന്തം റിയാലിറ്റി ഷോ ലോക്ക്ഡൗണിന് ശേഷം വലിയ റീ-ലോഞ്ച് നടത്തുകയായിരുന്നു.

വിജയകരമായ ഷോയുടെ ഭാഗമാവുകയെന്നത് ഒരു ബഹുമതിയാണെന്ന് നീലക്കുയിൽ നടൻ നിതിൻ ജെയ്ക്കുമായുള്ള ഫേസ്ബുക്ക് ലൈവ് അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു. '1234 എപ്പിസോഡ് വളരെ സവിശേഷമാണ്. 1111 എപ്പിസോഡിലും ഞാൻ പങ്കെടുത്തിരുന്നു. 'കോമഡി സ്റ്റാർസ്' എന്നത് ഒരു രസകരമായ പരിപാടിയാണ്. വിജയകരമായ ഷോയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അംഗീകാരമാണ്'

ലോക്ക്ഡൗണിന്  മുമ്പ് കേരളത്തിലെത്തിയതിനെ കുറിച്ച് സംസാരിച്ച നടി, കേരളത്തിൽ എത്തുന്നത് എപ്പോഴും സന്തോഷമാണെന്നും പറഞ്ഞു. ലോക്ക്ഡൗണിന് തന്റെ കുട്ടികളോടൊപ്പം, പ്രധാന കുട്ടിയായ  ഭർത്താവിനെയും നോക്കിയിരിക്കുകയായിരുന്നുവെന്നും ഖുശ്ബു രസകരമായ സംഭാഷണത്തിനിടെ പറഞ്ഞു.

PREV
click me!

Recommended Stories

'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ
'എന്റെ പിന്നിലെ സ്ത്രീ ശക്തി, എന്റെ കരുത്ത് നീയാണ്'; ആരതി പൊടിയെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ