Sowbhagya Venkitesh: നാലു തലമുറകൾക്കൊപ്പം; വിലയേറിയ ചിത്രവുമായി സൗഭാഗ്യ വെങ്കിടേഷ്

Web Desk   | Asianet News
Published : Dec 04, 2021, 06:48 PM ISTUpdated : Dec 04, 2021, 06:52 PM IST
Sowbhagya Venkitesh: നാലു തലമുറകൾക്കൊപ്പം; വിലയേറിയ ചിത്രവുമായി സൗഭാഗ്യ വെങ്കിടേഷ്

Synopsis

കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്.

താനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും (Sowbhagya Venkitesh) സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും(arjun) പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഈ അവസരത്തിൽ സൗഭാ​ഗ്യ പങ്കുവച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. 

തന്റെ കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോയാണ് സൗഭാ​ഗ്യ പങ്കുവച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും കുഞ്ഞിന്റെയും ചിത്രമാണിത്. ഇവർക്കൊപ്പം അർജുന്റെ അമ്മയുമുണ്ട്. 

“ഇത് വിലയേറിയ ചിത്രമല്ലേ? ഏകദേശം നാല് വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടമായി, എന്റെ ഭർത്താവിന് ഈ വർഷം പപ്പയെയു. അതുകൊണ്ട് ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ദൈവം എല്ലായ്‌പ്പോഴും ഒരാളെ എല്ലാത്തിൽ നിന്നും അകറ്റില്ല. ദൈവം അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു ഗ്രേറ്റ് മുത്തശ്ശിയെയും നൽകിയിരിക്കുന്നു, ” എന്നാണ് ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്.

തന്റെ ​ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

അമ്പോ..ആളാരെന്ന് പിടികിട്ടിയോ ? പെൺവേഷത്തിൽ ന‍ൃത്തച്ചുവടുമായി മലയാളത്തിന്റെ മുൻനിര നടൻ !
'ഹൃദയം തകർന്നുപോയി', ആ സിനിമാക്കാരനുമായി ഡേറ്റിം​ഗ്, ശേഷമാണ് വിവാഹ നിശ്ചയം അറിഞ്ഞത്: മമ്ത