നമ്മുടെ കൺഫർട്ടിന് അനുസരിച്ച് ജീവിക്കാൻ പറ്റിയ സ്ഥലമല്ല ഈ ബി​ഗ് ബോസ് ഹൗസെന്ന് മോഹൻലാൽ പറയുന്നുണ്ട്.

ബി​ഗ് ബോസ് സീസൺ ആറ് തുടക്കം മുതൽ മുഴങ്ങികേട്ടൊരു കാര്യം ആണ് വൃത്തിയില്ലായ്മ. പലപ്പോഴും ജാസ്മിന് എതിരെയാണ് ഈ ആരോപണങ്ങൾ ഉയരുന്നത്. രണ്ട് ദിവസം മുൻപ് ജാസ്മിൻ ബാത്റൂമിൽ പോലും ചെരുപ്പിടാതെ ആണ് പോകുന്നതെന്ന കാര്യം ബി​ഗ് ബോസ് വീടിനകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യവുമായി മോഹൻലാൽ ഇന്ന് ജാസ്മിന് മുന്നിൽ എത്തുകയാണ്. 

ഏഷ്യാനെറ്റ് പുറത്തുവിട്ട ഞായറാഴ്ച പ്രമോയിൽ ആണ് ജാസ്മിനോട് ഇതേപറ്റി ചോ​ദിക്കുന്നത്. വീണ്ടും വൃത്തിയില്ലായ്മ എന്ന് പറഞ്ഞ മോഹൻലാൽ, ചെരുപ്പിടാറില്ലേ എന്ന് ജാസ്മിന്‍ ജാഫറിനോട് ചോദിക്കുന്നുണ്ട്. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ എന്താണെന്ന് നടൻ ചോദിക്കുന്നുണ്ട്. എനിക്ക് കൺഫർട്ട് ആണ്. ഇവിടെ അങ്ങനെ ചെളിയും അഴുക്കും ഇല്ലല്ലോ എന്ന് ജാസ്മിൻ പറയുന്നത് പ്രമോയിൽ കാണാം. 

നമ്മുടെ കൺഫർട്ടിന് അനുസരിച്ച് ജീവിക്കാൻ പറ്റിയ സ്ഥലമല്ല ഈ ബി​ഗ് ബോസ് ഹൗസെന്ന് മോഹൻലാൽ പറയുന്നുണ്ട്. ഇതിനിടയിൽ തന്നെ മാത്രം എയിം ചെയ്ത് പറ‍ഞ്ഞെന്ന് ജാസ്മിൻ പറഞ്ഞപ്പോൾ മോഹൻലാൽ ക്ഷുഭിതനാകുന്നുണ്ട്. അങ്ങനെ അല്ല നിങ്ങൾ മാത്രമെ ചെരുപ്പിടാതെ നടക്കുന്നുള്ളൂ. ഞാൻ എന്തിനാണ് നിങ്ങളെ എയിം ചെയ്യണമെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. അതേസമയം, തങ്ങൾ കാത്തിരുന്ന പ്രമോയാണ് വന്നിരിക്കുന്നതെന്നും എപ്പിസോഡിനായി കാത്തിരിക്കുന്നു എന്നുമാണ് പ്രേക്ഷകർ കമന്റുകളായി രേഖപ്പെടുത്തുന്നത്. 

#BBMS6Promo ജാസ്‌മിന്റെ വൃത്തിയില്ലായ്മയെ ചോദ്യം ചെയ്‌ത്‌ ക്ഷുഭിതനായി ലാലേട്ടൻ.

അതേസമയം, ബിഗ് ബോസില്‍ ഇനി പതിനെട്ട് മത്സരാര്‍ത്ഥികളാണ് ഉള്ളത്. ജാന്മണി കൂടി പുറത്തായതോടെ ആണിത്. ഇതിലുള്ള ആറ് പേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ്. റോക്കിയുടെ മര്‍ദ്ദനമേറ്റ് താല്കാലികമായി മാറി നിന്ന സിജോ വീണ്ടും എത്തുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. 

'തലവെട്ടിപ്പൊളിയണ്, കാൽ നിലത്ത് ഉറയ്ക്കുന്നില്ല'; ജാന്മണിയുടെ പടിയിറക്കം, പൊട്ടിപൊട്ടി കരഞ്ഞ് ജിന്റോ