ഇഷ്ടപ്പെട്ട ചിത്രം പങ്കുവെച്ചിട്ടും മുഖത്ത് സന്തോഷം കാണുന്നില്ലല്ലോയെന്ന് ശ്രീവിദ്യയോട് ആരാധകർ

Published : Jul 10, 2023, 02:32 PM IST
ഇഷ്ടപ്പെട്ട ചിത്രം പങ്കുവെച്ചിട്ടും മുഖത്ത് സന്തോഷം കാണുന്നില്ലല്ലോയെന്ന് ശ്രീവിദ്യയോട് ആരാധകർ

Synopsis

പറയുന്നത്ര സന്തോഷം മുഖത്ത് കാണുന്നില്ലല്ലോ, ഉറങ്ങി വണ്ടിയോടിക്കുന്നത് പോലെ എന്നിങ്ങനെ നീളുന്നു കമന്റുകൾ. 

സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു ശ്രീവിദ്യ തന്റെ ഭാവിവരനെ പരിചയപ്പെടുത്തിയത്. സംവിധായകനായ രാഹുലാണ് ശ്രീവിദ്യയെ വിവാഹം ചെയ്യുന്നത്. ആദ്യ സിനിമ റിലീസ് ചെയ്തതിന് ശേഷമായിരിക്കും കല്യാണമെന്നായിരുന്നു ഇരുവരും പറഞ്ഞത്. രാഹുലിനെ നന്ദുവെന്നാണ് ശ്രീവിദ്യ വിളിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയായും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാർ ഓടിക്കുന്ന ഒരു ചിത്രവും ഒപ്പം തന്നെ അതിന്റെ ഒരു ചെറിയ വീഡിയോയുമാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും ഈ ഫോട്ടോയും വീഡിയോയും എനിക്ക് വളരെ ഇഷ്ടമാണ് എന്നാണ് പോസ്റ്റിനോപ്പം താരം നൽകുന്ന ക്യാപ്‌ഷൻ. ഒറ്റ കൈ ഉപയോഗിച്ചാണ് താരം വണ്ടിയോടിക്കുന്നത്. എന്നാൽ മുഖം അത്ര പ്രസന്ന ഭാവത്തിൽ അല്ല. ഇതേ കാര്യം തന്നെയാണ് ആരാധകർ കമന്റിലും ചൂണ്ടി കാട്ടുന്നത്.

പറയുന്നത്ര സന്തോഷം മുഖത്ത് കാണുന്നില്ലല്ലോ, ഉറങ്ങി വണ്ടിയോടിക്കുന്നത് പോലെ എന്നിങ്ങനെ നീളുന്നു കമന്റുകൾ. സ്റ്റാർ മാജിക്കിൽ കാണാത്തതിനെ കുറിച്ചും സംശയങ്ങൾ കമന്റ് ബോക്സിൽ എത്തുന്നുണ്ട്.

പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമകൾ ചെയ്തെങ്കിലും ഷോയിലൂടെയാണ് തന്റെ ജീവിതം മാറി മറിഞ്ഞതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

കൊലകൊല്ലി മാസായി മൊട്ട ഷാരൂഖ്, കൂടെ നയന്‍സും, വിജയ് സേതുപതിയും; ജവാന്‍ പ്രിവ്യൂ

തീയറ്ററില്‍ നിന്നും പോയി, ഒടിടി തീരുമാനം ആയില്ല: ആദി പുരുഷിന് വന്‍ തിരിച്ചടിയായി പുതിയ സംഭവം.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക