അതേ സമയം സംഭാഷണങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രം ഇപ്പോഴും കേസിലാണ്. ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്തഷീര്‍ കഴിഞ്ഞ ശനിയാഴ്ച നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു. 

മുംബൈ: ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. രമായണം അടിസ്ഥാനമാക്കി എടുത്ത ഈ ചിത്രത്തില്‍ സൂപ്പര്‍താരം പ്രഭാസും കൃതി സനോണും പ്രധാന വേഷത്തില്‍ എത്തി. എന്നാല്‍ നിരവധി തലങ്ങളിൽ കടുത്ത വിമർശനമാണ് ചിത്രം നേടിയത്. 

മോശം വിഎഫ്‌എക്‌സ് മുതൽ കഥാപാത്രങ്ങളുടെ ചിത്രീകരണം മുതൽ സംഭാഷണങ്ങൾ വരെ, സിനിമയെ വിവാദത്തിലേക്ക് നയിച്ചു. 500 കോടി ബജറ്റില്‍ വന്ന ചിത്രം നിര്‍മ്മാതാക്കള്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കിയെന്നാണ് വിവരം. അതേ സമയം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് എടുക്കാന്‍‌ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും വിവരമുണ്ട്. അതിനിടയിലാണ് ചിത്രത്തിന്‍റെ എച്ച്ഡി പതിപ്പ് യൂട്യൂബിൽ ചോർന്നത്.

രണ്ട് ദശലക്ഷം വ്യൂസ് യൂട്യൂബില്‍ ചോര്‍ന്ന ഈ പതിപ്പ് നേടിയെന്നാണ് വിവരം. എന്നാല്‍ ഈ യൂട്യൂബ് ലിങ്ക് ഏതാനും മണിക്കൂറിന് ശേഷം നീക്കിയിട്ടുണ്ട്. പകർപ്പവകാശ ലംഘനം കാണിച്ച് നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയിലാണ് പടം നീക്കിയത് എന്നാണ് വിവരം. 

അതേ സമയം സംഭാഷണങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രം ഇപ്പോഴും കേസിലാണ്. ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്തഷീര്‍ കഴിഞ്ഞ ശനിയാഴ്ച നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു. "ആദിപുരുഷൻ ആളുകളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ ഞാൻ നിരുപാധികം ക്ഷമാപണം നടത്തുന്നു" എന്ന കുറിപ്പ് അദ്ദേഹം ട്വിറ്ററില്‍ പങ്കിട്ടു.

രണ്ടാഴ്ച മുന്‍പ് ചിത്രം ഓൺലൈനിൽ ചോർന്നിരുന്നു. ആദിപുരുഷിന്‍റെ തമിഴ് എച്ച്ഡി പതിപ്പാണ് ഓൺലൈനിൽ ചോർന്നിരിക്കുന്നത്. ഇതോടെ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഇപ്പോള്‍ ട്രോളുകളായി പോസ്റ്റ് ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു. നേരത്തെ ചിത്രത്തിനെതിരെ വലിയ വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ഡയലോഗുകള്‍ മാറ്റിയിരുന്നു.

ആദിപുരുഷ് സംവിധായകനും, നിര്‍മ്മാതാവും നേരിട്ട് ഹാജറാകുവാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

ടീസര്‍ ബ്രഹ്മാണ്ഡ വിജയം; അടുത്ത അപ്ഡേറ്റ് പുറത്തുവിട്ട് സലാര്‍ നിര്‍മ്മാതാക്കള്‍.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

YouTube video player