'ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ'; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കജോള്‍

Published : Jul 10, 2023, 09:25 AM IST
'ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ'; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കജോള്‍

Synopsis

കജോൾ ഒരു നേതാവിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വിഭാ​ഗത്തെ ഇത് ചൊടിപ്പിക്കുക ആയിരുന്നു. 

മുംബൈ: വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്ന വിവാദ  പ്രസ്താവനയില്‍ വിശദീകരണവുമായി നടി കജോള്‍. രൂക്ഷമായ സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് നടി വിശദീകരണവുമായി രംഗത്ത് എത്തിയത്.  കജോൾ ഒരു നേതാവിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വിഭാ​ഗത്തെ ഇത് ചൊടിപ്പിക്കുക ആയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്.

ട്വിറ്ററിലൂടെയാണ് നടി വിശദീകരണം നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസത്തേക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് കജോൾ ഔദ്യോ​ഗിക ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ നിന്ദിക്കുകയായിരുന്നില്ല ഉദ്ദേശിച്ചത്. രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന വലിയ നേതാക്കൾ നമുക്കുണ്ടെന്നും കജോൾ പറയുന്നു. 

രണ്ട് ദിവസം മുന്‍പ് "ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. 

അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും", എന്നാണ് ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ കജോൾ പറഞ്ഞത്. പിന്നാലെ ഒരു വിഭാ​ഗം നടിക്കെതിരെ രം​ഗത്തെത്തുക ആയിരുന്നു. 

'കജോൾ സ്‌കൂൾ വിദ്യാഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളം'.  ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർക്കൊപ്പമുള്ള കജോളിന്റെ ഫോട്ടോകൾ ട്വീറ്റ് ചെയ്തും ആക്ഷേപം ഉന്നയിക്കുന്നുണ്ടായിരുന്നു. 

ഒരുവശത്ത് കജോളിനെ എതിർക്കുമ്പോൾ, താരത്തെ പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. കജോൾ ഒരാളുടെയും പേരോ പാർട്ടിയുടെ പേരോ പറയാതിരുന്നിട്ടും അതെങ്ങനെ നിങ്ങളെ കുറിച്ചാണെന്ന് മനസ്സിലായെന്നാണ് ഇവർ ചോദിക്കുന്നത്. 

ടൊറൊറ്റോയായി തിലകന്‍, ഷോ മുകേഷ്, ഹോബ്സ് ഇന്നസെന്‍റ്: തകര്‍പ്പന്‍ ഫാസ്റ്റ് X മലയാളം ട്രെയിലര്‍.!

നയന്‍താരയെ ഒഴിവാക്കി വിഘ്നേശ് ചിത്രത്തില്‍ ജാന്‍വി നായിക.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത