'അവസ്ഥ' പറഞ്ഞ് അടിപൊളി പ്രണയഗാനവുമായി പേളിയും ശ്രിനീഷും

Bidhun Narayan   | Asianet News
Published : Jul 28, 2020, 09:08 PM IST
'അവസ്ഥ' പറഞ്ഞ് അടിപൊളി പ്രണയഗാനവുമായി പേളിയും ശ്രിനീഷും

Synopsis

ചെല്ലക്കുട്ടിയെ എന്നുതുടങ്ങുന്ന പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് പേളി തന്നെയാണ്.  മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പാട്ട് കണ്ടുകഴിഞ്ഞു.

മലയാളിക്ക് പ്രിയപ്പെട്ട താരജോടികളാണ് പേളിയും ശ്രിനീഷും. അവതാരകയും നടിയുമായ പേളിയും ശ്രിനീഷും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും മലയാളം ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരേയും മലയാളിക്ക് സ്വന്തം വീട്ടുകാരോടെന്നപോലെ ഇഷ്ടവുമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ ആയതോടെ ഇടയ്ക്കിടെ ചെറിയ സിരീസുകളുമായി ഇരുവരും എത്താറുണ്ട്.

ഇപ്പോഴിതാ അടിപൊളി പ്രണയഗാനവുമായാണ് ഇരുവരുടേയും വരവ്. ഇരുവരും ഒന്നിച്ഛഭിനയിക്കുന്ന അവസ്ഥ എന്ന സിരീസിന്റെ ഭാഗമായാണ് പാട്ടും യൂട്യൂബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍കാലത്ത് ഓരുപോലെ പെട്ടുകിടക്കുന്ന സൂര്യയുടേയും ഐശ്വര്യയുടേയും ജീവിതങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'അവസ്ഥ' പറയുന്നത്. ചെല്ലക്കുട്ടിയെ എന്നുതുടങ്ങുന്ന ഗാനം നിമിഷങ്ങള്‍കൊണ്ടാണ് യൂട്യൂബില്‍ തരംഗമായത്. പാട്ട് മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

ചെല്ലക്കുട്ടിയെ എന്നുതുടങ്ങുന്ന പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് പേളി തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ജെസിന്‍ ജോര്‍ജും, ക്യാമറ ചലിപ്പിച്ചിരിക്കുന്നത് റോബില്‍ ടി പോളുമാണ്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത