അത് ന്യൂഡ് ഫോട്ടോഷൂട്ടല്ലെന്ന് പലരും മനസിലാക്കിയത് പിന്നീട്; വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

Published : Aug 08, 2023, 08:50 AM IST
അത് ന്യൂഡ് ഫോട്ടോഷൂട്ടല്ലെന്ന് പലരും മനസിലാക്കിയത് പിന്നീട്; വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

Synopsis

സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ശ്രുതി, ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാമായി എത്താറുണ്ട്. 

കൊച്ചി: മലയാളികളുടെ ഇഷ്ട പരമ്പരയാണ് ചക്കപ്പഴം. ഒരു രസികന്‍ കുടുംബത്തിന്റെ കഥ പറയുന്ന സിറ്റ് കോമിന് നിരവധി ആരാധകരാണ് ഉള്ളത്. ചക്കപ്പഴം കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഇന്ന് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രമായെത്തിയാണ് ശ്രുതി തിളങ്ങിയത്. ഇപ്പോൾ സിനിമയിലടക്കം ശ്രുതി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ശ്രുതി, ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാമായി എത്താറുണ്ട്. അടുത്തിടെ ശ്രുതി പങ്കുവച്ചൊരു ചിത്രം വൈറലായി മാറിയിരുന്നു. തലയിൽ മുഴുവൻ പൂക്കൾ ചൂടി അതിനൊത്ത മേക്കപ്പുമായി പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടിയത്. 

ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ധാരാളം മോശം കമന്റുകളും അതിന് താഴെ വന്നിരുന്നു. ശ്രുതിയുടെ ഷോൾഡർ കാണുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാൽ അത്തരം മോശം കമന്റുകളൊന്നും താൻ ശ്രദ്ധിക്കാറില്ലെന്ന് പറയുകയാണ് ശ്രുതി.

'നേവൽ എക്സ്പോസ് ചെയ്യുന്നതോ ക്ളീവേജ് കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. എന്നും പറഞ്ഞ് അത് ചെയ്യുന്നവരെ എനിക്ക് ഇഷ്ടമല്ലെന്ന് അല്ല. ഞാൻ അതെല്ലാം കണ്ട് ആസ്വദിക്കാറുണ്ട്. അതിന്റെ ഭംഗിയാണ് ഞാൻ അതിൽ കാണുന്നത്. എന്റെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമായിട്ടില്ല. ബിഹൈൻഡ് ദി സീൻ ഇട്ടപ്പോഴാണ് പലർക്കും അത് ന്യൂഡ് ഷൂട്ട് അല്ലെന്ന് മനസിലായത്. 

കമന്റുകളൊന്നും ഞാൻ നോക്കാറില്ല. ആരെങ്കിലും പറയുമ്പോഴാണ് ഞാൻ അറിയുന്നത്', ശ്രുതി വ്യക്തമാക്കി. തന്റെ ശരീര പ്രകൃതി കാരണം തനിക്ക് സിനിമകളിൽ നിന്നൊന്നും അങ്ങനെ അവസരങ്ങൾ വരാറില്ലെന്നും ശ്രുതി അഭിമുഖത്തിൽ പറയുന്നുണ്ട്.

സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്

asianet news live

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത