"വെറുക്കുന്നവര്‍ വെറുക്കും, സന്തോഷമായി ഇരിക്കൂ" : വൈറലായി ശ്രുതി രജനികാന്തിന്‍റെ ഫോട്ടോഷൂട്ട്‌

Published : Jul 23, 2023, 08:16 AM IST
"വെറുക്കുന്നവര്‍ വെറുക്കും, സന്തോഷമായി ഇരിക്കൂ" : വൈറലായി ശ്രുതി രജനികാന്തിന്‍റെ ഫോട്ടോഷൂട്ട്‌

Synopsis

പൂക്കളാൽ അലംകൃതയയാണ് ശ്രുതി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ തലയിൽ ചൂടി അവയെ കൂടുതൽ ശ്രദ്ധിക്കും വിധത്തിലാണ് ഫോട്ടോ.

കൊച്ചി: ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്.

യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനു പുറമെ, ഫോട്ടോഷൂട്ടുകളും റീലുകളുമായി  ഇൻസ്റ്റഗ്രാമിലൂടെയും താരം ആരാധകർക്ക് മുന്നില്‍ എത്തിക്കാറുണ്ട്. ഇപ്പോഴിതാ വേറിട്ടൊരു ഫോട്ടോഷൂട്ട്‌ നടത്തുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പരന്ന് കഴിഞ്ഞു. പൂക്കളാൽ അലംകൃതയയാണ് ശ്രുതി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ തലയിൽ ചൂടി അവയെ കൂടുതൽ ശ്രദ്ധിക്കും വിധത്തിലാണ് ഫോട്ടോ.

ഷോൾഡർ വരെയുള്ള ഭാഗമാണ് ചിത്രങ്ങളിൽ പ്രദർശിപ്പിക്കുന്നത്. ഒപ്പം കണ്ണിനു മുകളിൽ പൂക്കൾക്ക് ചേർന്ന നിറങ്ങൾ നൽകിയിരിക്കുന്നതും കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ചിത്രങ്ങൾ പകർത്തുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. നോമാടിക് ഫ്രെയിംസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്."വെറുക്കുന്നവര്‍ വെറുക്കും, സന്തോഷമായി ഇരിക്കൂ"  എന്നാണ് ഒരു ചിത്രത്തില്‍ ശ്രുതി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 

 

മോഡലിങിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആവുകയായിരുന്നു. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ പ്രതികരിച്ചിട്ടും ഉണ്ട്. അനൂപ് മേനോൻ ചിത്രം 'പത്മ'യിൽ ശ്രുതി അഭിനയിച്ചിട്ടുമുണ്ട്. കൂടാതെ ഏതാനും സിനിമകൾ കൂടി ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആലപ്പുഴയാണ് ശ്രുതിയുടെ സ്വദേശം. അച്ഛന്റെ പേര് രജനികാന്ത് എന്നായതിൽ ഒട്ടേറെ പേരുടെ ചോദ്യത്തിന് മറുപടി നൽകേണ്ടി വന്നിട്ടുണ്ടെന്നും ശ്രുതി നേരത്തെ പറഞ്ഞിട്ടുണ്ട്.

നോളന്‍ ചിത്രം ഓപ്പൺഹൈമര്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ ആദ്യദിനം നേടിയ കളക്ഷന്‍ പുറത്ത്.!

ആര്‍ട് ഡയറക്ടര്‍ക്കല്ല അവാര്‍ഡ് നല്‍കേണ്ടത് പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കാണ്: വിമര്‍ശനവുമായി അജയന്‍ ചാലിശ്ശേരി

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു