Asianet News MalayalamAsianet News Malayalam

ആര്‍ട് ഡയറക്ടര്‍ക്കല്ല അവാര്‍ഡ് നല്‍കേണ്ടത് പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കാണ്: വിമര്‍ശനവുമായി അജയന്‍ ചാലിശ്ശേരി

"അവാര്‍ഡ് നിര്‍ണ്ണയം എന്നത് ജൂറിയുടെ തീരുമാനം ആണ്. അതില്‍ അല്ല അഭിപ്രായ വ്യത്യാസം. പുരസ്കാരം നേടിയ ജ്യോതിഷ് ശങ്കര്‍ എന്‍റെ അടുത്ത സുഹൃത്താണ്. എന്നാല്‍ ഇപ്പോഴത്തെ അവാര്‍ഡ് രീതിയാണ് പ്രശ്നം"

production designer ajayan chalissery criticism about kerala state film award vvk
Author
First Published Jul 22, 2023, 11:49 AM IST

കൊച്ചി: കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. കലാസംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചത് 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ജ്യോതിഷ് ശങ്കറിനാണ്. എന്നാല്‍ കാലകാലമായി കലാസംവിധാനത്തിന് പുരസ്കാരം നല്‍കുന്ന രീതക്കെതിരെ വിയോജിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി. കലാസംവിധായകനല്ല പുരസ്കാരം നല്‍കേണ്ടത് പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കാണ് എന്ന് അജയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

അവാര്‍ഡ് നിര്‍ണ്ണയം എന്നത് ജൂറിയുടെ തീരുമാനം ആണ്. അതില്‍ അല്ല അഭിപ്രായ വ്യത്യാസം. പുരസ്കാരം നേടിയ ജ്യോതിഷ് ശങ്കര്‍ എന്‍റെ അടുത്ത സുഹൃത്താണ്. എന്നാല്‍ ഇപ്പോഴത്തെ അവാര്‍ഡ് രീതിയാണ് പ്രശ്നം. അവാര്‍ഡിനെതിരെ പറയുമ്പോൾ അത് കിട്ടാത്തതിന്റെ പ്രശ്നം അല്ലെങ്കില്‍ കലാകാരന്മാർ തമ്മിലുള്ള അസൂയ ആണെന്നാണ് ആളുകൾ പറയുക. ഏറ്റവും നല്ലത് മിണ്ടാതെ ഇരിക്കലാണ്. സ്ഥിരം അങ്ങനെ തന്നെയാണ്. കാരണം അടുത്ത സുഹൃത്തുക്കൾ തന്നെയാണ് ജേതാക്കളാകുന്നത്. പക്ഷെ ചില കാര്യങ്ങള്‍ പറയാതിരിക്കാനാകില്ല.

ഇപ്പോള്‍ ഹോളിവുഡില്‍ അടക്കം ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി കഴിഞ്ഞാല്‍ അടുത്ത ആള്‍ പ്രൊഡക്ഷന്‍ ഡിസൈനറാണ്. ദേശീയ അവാര്‍ഡ് പോലും ഇപ്പോള്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന രീതിയിലാണ് നല്‍കുന്നത്.  ഒരു സിനിമയിലെ ഏകദേശം 16 വിഭാഗങ്ങളുടെ ഹെഡ് ആയി 'പ്രൊഡക്ഷൻ ഡിസൈനെർ'. അയാളുടെ കീഴിൽ വർക്ക് ചെയ്യുന്ന അല്ലെങ്കിൽ അയാൾ പറയുന്ന വർക്കുകൾ ചെയ്തു കൊടുക്കുന്ന ആളാണ്‌ ആർട്ട്‌ ഡയറക്ടർ. ഹോളിവുഡ്, ബോളിവുഡ്, വലിയ സിനിമകളിലെ പോലെ മലയാള സിനിമയിലും പിന്നീട് പ്രൊഡക്ഷൻ ഡിസൈനെർ എന്ന പദവി ഇന്ന് സാധാരണമാണ്.

അതിനാല്‍ തന്നെ അവാര്‍ഡ് നിര്‍ണ്ണയ രീതിയില്‍ മാറ്റം വരേണ്ടതുണ്ട്. അതിനായി ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണം. ഒരു സിനിമയ്ക്ക് ആര്‍ട്ട് ഡയറക്ടറെ ഉള്ളുവെങ്കില്‍ അവിടെ അവാര്‍ഡ് കൊടുക്കുന്നതില്‍ തെറ്റല്ല. ഇത്തവണ അവാര്‍ഡ് കിട്ടിയ ചിത്രത്തില്‍ അതിന്‍റെ സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ  പ്രൊഡക്ഷൻ ഡിസൈനെർ. അപ്പോള്‍ അയാള്‍ക്ക് അവകാശപ്പെട്ട അവാര്‍ഡാണോ? അതോ  ആർട്ട്‌ ഡയറക്ടർക്കോ? ഇതിലാണ് ചോദ്യം ഉയരുന്നത്. മലയാളത്തില്‍ മാത്രം ഈ പതിവ് തുടരണോ എന്ന് ചിന്തിക്കേണ്ട കാലമായി - അജയന്‍ ചാലിശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മലയാളത്തിലെ പ്രമുഖനായ പ്രൊഡക്ഷന്‍ ഡിസൈനറാണ് അജയന്‍ ചാലിശ്ശേരി. ഇടുക്കി ഗോള്‍ഡ്, മഹേഷിന്‍റെ പ്രതികാരം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ശ്രദ്ധേയചിത്രങ്ങള്‍ ഒരുക്കിയ പ്രൊഡക്ഷന്‍ ഡിസൈനറാണ് അജയന്‍ ചാലിശ്ശേരി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

'എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം'; മോഹന്‍ലാലിന്‍റെ ആശംസയ്ക്ക് മമ്മൂട്ടിയുടെ മറുപടി

സല്‍മാന്‍റെ ബി​ഗ് ബോസ് ഒടിടി 2യില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി ; തുക കേട്ട് ഞെട്ടരുത്.!

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

Follow Us:
Download App:
  • android
  • ios