കൈതി 2വില്‍ കാര്‍ത്തിക്കൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ നായിക? ഊഹാപോഹങ്ങള്‍ പരക്കുന്നു !

Published : Jun 14, 2025, 12:32 PM IST
lokesh kanagaraj about kaithi 2 karthi

Synopsis

ലോകേഷ് കനകരാജിന്റെ കൈതി 2-ൽ അനുഷ്ക ഷെട്ടി ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നു. 

ചെന്നൈ: ലോകേഷ് കനകരാജിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എല്‍സിയു) സംബന്ധിച്ച വാര്‍ത്തകള്‍ എന്നും വലിയ തലക്കെട്ടുകള്‍ ആകാറുണ്ട്. 'കൈതി', 'വിക്രം', 'ലിയോ' തുടങ്ങിയ ചിത്രങ്ങളാണ് എല്‍സിയുവിന്‍റെ ഭാഗമായി ഇതുവരെ എത്തിയത്. ഇപ്പോള്‍ കൂലി എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം 'കൈതി 2' പ്രീ പ്രൊഡക്ഷനിലാണ് ലോകേഷ് എന്നാണ് വിവരം.

കാര്‍ത്തി നായകനായ ചിത്രത്തില്‍ തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി അഭിനയിക്കുമെന്ന ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്. 2019-ൽ റിലീസ് ചെയ്ത 'കൈതി' എന്ന ആക്ഷൻ ത്രില്ലർ വൻ വിജയമായിരുന്നു. കാർത്തി അവതരിപ്പിച്ച ദില്ലി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയെന്ന് തന്നെ പറയാം.

എല്‍സിയുവിന്‍റെ ഭാഗമായ 'കൈതി'യുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് നേരത്തെ സൂചിപ്പിച്ചിരുന്നു. 'കൈതി 2' ദില്ലിയുടെ പശ്ചാത്തല കഥയും എല്‍സിയുവിലെ മറ്റ് കഥാപാത്രങ്ങളുമായുള്ള ബന്ധവും വെളിപ്പെടുത്തുമെന്നാണ് ലോകേഷ് വിവിധ അഭിമുഖങ്ങളിലായി നല്‍കിയ സൂചന.

അതേ സമയം 2025 ജൂൺ 12 മുതൽ എക്സ് പേജുകളിലും തുടര്‍ന്ന് തെലുങ്ക്, തമിഴ് മാധ്യമ റിപ്പോർട്ടുകളിലും 'കൈതി 2'-ൽ അനുഷ്ക ഷെട്ടി ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് സൂചിപ്പിച്ച് വാര്‍ത്തകളും പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചു. 2013-ലെ 'അലക്സ് പാണ്ഡ്യൻ' എന്ന ചിത്രത്തിൽ കാർത്തിക്കൊപ്പം അഭിനയിച്ച അനുഷ്ക, എല്‍സിയുവിന്‍റെ ഭാഗമായി വീണ്ടും കാർത്തിയോടൊപ്പം ഒന്നിക്കുമെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തി.

പിന്നാലെഅനുഷ്കയുടെ കഥാപാത്രം സംബന്ധിച്ച ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു

'അർണ്ഡേലം പോലീസ് മാഡം', 'ഭാഗമതി' തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഷ്ക, 'കൈതി 2'-ൽ ഒരു ലേഡി ഡോണിന്റെ വേഷത്തിൽ എത്തിയേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.

'കൈതി'യിൽ ദില്ലിയുടെ കുടുംബത്തെക്കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു. അത്തരത്തില്‍ ഒരു വേഷത്തില്‍ അനുഷ്ക എത്തും എന്നായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. എന്നാല്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും ജൂണ്‍ 13 മുതല്‍ എക്സിലും മറ്റും വ്യാപകമാണ്.

"ഇത് വെറും ഫാൻ-നിർമിത റൂമർ ആണ്, ഔദ്യോഗിക പ്രഖ്യാപനം വരുന്നവരെ വിശ്വസിക്കേണ്ട," എന്നാണ് ഒരു ഒരു എക്സ് യൂസര്‍ എഴുതിയത്. അതേ സമയം കൈതി 2 നിര്‍മ്മാണം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ലോകേഷിന്‍റെ ജന്മദിനത്തില്‍ നിര്‍മ്മാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേര്‍സ് ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത