ബിഗ് ബോസിലേക്കോ? സുചിത്ര നായർക്ക് പറയാനുള്ളത്

Published : Jan 14, 2021, 08:26 PM ISTUpdated : Jan 15, 2021, 09:12 AM IST
ബിഗ് ബോസിലേക്കോ? സുചിത്ര നായർക്ക് പറയാനുള്ളത്

Synopsis

മലയാള ടെലിവിഷൻ ഷോകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് 'ബിഗ് ബോസ് സീസൺ-3. ഷോ തുടങ്ങുന്ന വിവരം അടുത്തിടെയാണ് ചാനൽ പ്രഖ്യാപിച്ചത്.

ലയാള ടെലിവിഷൻ ഷോകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് 'ബിഗ് ബോസ് സീസൺ-3. ഷോ തുടങ്ങുന്ന വിവരം അടുത്തിടെയാണ് ചാനൽ പ്രഖ്യാപിച്ചത്. നടൻ ടോവിനോ തോമസ് ആണ് പുതിയ സീസണിന്റെ ലോഗോ അനാച്ഛാദനം ചെയ്തത്. മോഹൻലാലും പുതിയ സീസൺ പ്രഖ്യാപനം നടത്തിയിരുന്നു.

ഇതിന് പിന്നാലെ ഈ സീസണിലെ മത്സരാർത്ഥികളെ പ്രവചിക്കാനുള്ള തിരക്കിലാണ് സോഷ്യൽ മീഡിയ.  പലരുടെയും പേരുകൾ ചേർത്ത് അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. നടിയും നർത്തകിയുമായ സുചിത്ര നായരാണ് ഏറ്റവും പ്രചാരത്തിലുള്ള  ഒരു പേര്. എന്നാൽ ഇപ്പോഴിതാ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നടി ഇത് നിഷേധിക്കുകയാണ്.

ഓൺലൈനിൽ പ്രചരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ട സുചിത്ര, 'ഞാൻ ബിഗ് ബോസിൽ വരുന്നില്ല, ഇത് വ്യാജ വാർത്തയാണ്' എന്ന് കുറിക്കുന്നു.

നേരത്തെ ഗായിക റിമി ടോമി, സോഷ്യൽ മീഡിയ  ആക്ടിവിസ്റ്റ് ദിയ കൃഷ്ണ, കരിക്ക് ഫെയിം അനു അനിയൻ എന്നിവരും ഷോയിലേക്കെന്ന വാർത്തകൾ നിഷേധിച്ചിരുന്നു.  'വനമ്പാടി' എന്ന ജനപ്രിയ പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് സുചിത്ര. 

മാസങ്ങൾക്കുമുമ്പ് പരമ്പ അവസാനിച്ചിട്ടും നടിയോടുള്ള സ്നേഹത്തിൽ ഇപ്പോഴും ടെലിവിഷന്‍ പ്രേക്ഷകർക്ക് കുറവു വന്നിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചതുപോലെ, വാനമ്പാടിക്ക് ശേഷം നൃത്ത മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരമിപ്പോൾ.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക