അയാളുമായുള്ള ബന്ധം എന്‍റെ ജീവിതം നരകതുല്യമാക്കി: ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

Published : Jan 19, 2023, 03:39 PM IST
അയാളുമായുള്ള ബന്ധം എന്‍റെ ജീവിതം നരകതുല്യമാക്കി: ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

Synopsis

കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പ്രതിയാണ്. ഇവരെ പലവട്ടം ഇഡി കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ദില്ലി: തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സുകേഷ് തന്‍റെ ജീവിതം നരകതുല്യമാക്കിയെന്നാണ് ജാക്വിലിന്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചത്. 200 കോടിയുടെ തട്ടിപ്പ് കേസില്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ് സുകേഷ്. ഈ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി എന്നീ നടിമാരുടെ പേര് ഉയര്‍ന്നുവന്നിരുന്നു. 

കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പ്രതിയാണ്. ഇവരെ പലവട്ടം ഇഡി കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ദില്ലിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്നും 200 കോടി തട്ടിയ കേസിലാണ് ഇഡി അന്വേഷണം നടത്തിയത്. മറ്റ് പല കേസുകളിലും ചേര്‍ത്തായിരുന്നു സുകേഷിന്‍റെ അറസ്റ്റ്. 

ഇഡി സമന്‍സ് കിട്ടിയപ്പോഴാണ് സുകേഷ് തട്ടിപ്പുകാരാനാണെന്നും, അയാളുടെ യഥാര്‍ത്ഥ പേരും താന്‍ അറിഞ്ഞത് എന്നാണ്  ജാക്വിലിന്‍  കോടതിയില്‍ പറഞ്ഞത്. അതേ സമയം ഇതേ കേസില്‍ മറ്റൊരു ചലച്ചിത്രതാരമായ നോറ ഫത്തേഹിയുടെ മൊഴിയും കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സുകേഷ് പണവും ആഡംബര ബംഗ്ലാവും വാഗ്ദാനം ചെയ്തുവെന്ന് നോറ മൊഴി നല്‍കി. അയാളുടെ കാമുകിയാകണം എന്നതായിരുന്നു നിബന്ധന എന്നും നോറ മൊഴി നല്‍കി.

സുകേഷിന്‍റെ കൂട്ടാളിയായിരുന്ന പിങ്കി ഇറാനിയാണ് തന്നെ സുകേഷിന് പരിചയപ്പെടുത്തിയത് എന്നാണ് ജാക്വിലിന്‍  കോടതിയില്‍ പറയുന്നത്. സുകേഷ് കേന്ദ്ര സര്‍ക്കാറിനെ ഉയര്‍ന്ന ജീവനക്കാരനാണ് എന്നാണ് പിങ്കി പറഞ്ഞത്. എന്നാല്‍ ഇയാള്‍ തട്ടിപ്പുകാരനാണ് എന്ന് പിങ്കിക്ക് അറിയാമായിരുന്നു. അവര്‍ തന്നെ ചതിച്ചതാണെന്ന് ജാക്വിലിന്‍  പറയുന്നു.

പിന്നീട് അടുത്തപ്പോള്‍ നിരന്തരം സുകേഷ് തന്നോട് നുണകള്‍ പറഞ്ഞതായി ജാക്വിലിന്‍  പറയുന്നു. താന്‍ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരുമകനാണ് എന്ന് പറഞ്ഞു. സണ്‍ ടിവിയുടെ ഉടമയാണെന്നും പറഞ്ഞു. ജാക്വിലിന്‍ കൂടുതല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞു. സണ്‍ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അവസരം നല്‍കാം എന്നും ഇയാള്‍ പറഞ്ഞതായി ജാക്വിലിന്‍ പറയുന്നു. 

സുകേഷുമായി പരിചയപ്പെട്ടത് തന്‍റെ ജീവിതവും കരിയറും നരകതുല്യമാക്കിയെന്ന് ജാക്വിലിന്‍  കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. 

ജസ്റ്റിസ് കുര്യൻ ജോസഫായി സുകേഷ് ചന്ദ്രശേഖർ ആൾമാറാട്ടം നടത്തിയെന്ന് ദില്ലി പൊലീസ്

ജാക്വലിൻ ഫെർണാണ്ടസിനെതിരെ മാനനഷ്ടക്കേസ് കൊടുത്ത് നോറ ഫത്തേഹി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത