'അവരെ സന്തോഷിപ്പിക്കാൻ ഞങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്': മക്കൾക്ക് വേണ്ടി ചുവടുവച്ച് സണ്ണി ലിയോണും ഡാനിയലും

Web Desk   | Asianet News
Published : Apr 01, 2020, 01:07 PM IST
'അവരെ സന്തോഷിപ്പിക്കാൻ ഞങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്': മക്കൾക്ക് വേണ്ടി ചുവടുവച്ച് സണ്ണി ലിയോണും ഡാനിയലും

Synopsis

ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് ആവാം എന്ന് സണ്ണി ലിയോണ്‍ തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റില്‍ കുറിച്ചു.

മുംബൈ: കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് എല്ലാവരും നോക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേർ പലതരം പ്രവർത്തികളിൽ ഏർപ്പെടുന്ന വീഡികൾ പുറത്തുവന്നിട്ടുണ്ട്.

അത്തരത്തിൽ കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചെയ്യുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. പോപ് ഗായകന്‍ ജസ്റ്റിന്‍ ടിമ്പര്‍ലേക്കിന്റെ ഗാനത്തിനാണ് രണ്ടുപേരും ചുവടുവയ്ക്കുന്നത്. ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് ആവാം എന്ന് സണ്ണി ലിയോണ്‍ തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റില്‍ കുറിച്ചു.
 
ഭര്‍ത്താവിനൊപ്പം നൃത്തം ചവിട്ടുമ്പോള്‍ കുട്ടികള്‍ ഇരുന്ന് ആസ്വദിക്കുന്ന വീഡിയോയും സണ്ണി പങ്കുവച്ചിട്ടുണ്ട്. 'ഇപ്പോള്‍ കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടില്‍ അടച്ചിരിക്കുന്നു. എല്ലാ ദിവസവും അവരെ സന്തോഷിപ്പിക്കാന്‍ ഞാനും ഡാനിയലും ഞങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. ഇന്ന് നൃത്തം ചെയ്യാന്‍ തോന്നി. ഡാനിയലിന്റെ നൃത്തം അടിപൊളിയാണ്'  സണ്ണി കുറിക്കുന്നു. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍