തല്ല് കൂടി പ്രമോഷനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം: സണ്ണി വെയ്ന് പറയാനുള്ളത് ഇത്.!

Published : Sep 12, 2023, 09:53 AM IST
തല്ല് കൂടി പ്രമോഷനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം: സണ്ണി വെയ്ന് പറയാനുള്ളത് ഇത്.!

Synopsis

ആദ്യം നടന്മാര്‍ തമ്മില്‍ പ്രശ്നം എന്ന നിലയിലാണ് വീഡിയോ പ്രചരിച്ചതെങ്കിലും പിന്നീട്  ഈ വീഡിയോ ടര്‍കിഷ് തര്‍ക്കം എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് പുറത്തിറക്കിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

കൊച്ചി: രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍  വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് സണ്ണി വെയ്ന്‍ ലുക്മാന്‍ ഇഷ്യൂ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 36 സെക്കന്‍റോളമാണ് വീഡിയോ നീണ്ടു നിന്നത്. അവ്യക്തമായി വിഡിയോയിൽ  സണ്ണി വെയ്‌നും ലുക്മാൻ അവറാനും തമ്മില്‍ ബഹളം വയ്ക്കുന്നതും തമ്മില്‍ തര്‍ക്കിക്കുന്നതും കാണിക്കുന്നുണ്ട്. റൂമില്‍ ഒപ്പമുള്ളവരെ ഇവരെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. ലുക്കു വേണ്ട, വേണ്ട എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വാടാ എന്ന് സണ്ണി വെയ്നും പറയുന്നുണ്ട്. പ്രശ്നം ഉണ്ടാക്കരുത് എന്ന് പറഞ്ഞാണ് ആളുകള്‍ ഇരുവരെയും പിടിച്ചു മാറ്റുന്നത്.

ആദ്യം നടന്മാര്‍ തമ്മില്‍ പ്രശ്നം എന്ന നിലയിലാണ് വീഡിയോ പ്രചരിച്ചതെങ്കിലും പിന്നീട്  ഈ വീഡിയോ ടര്‍കിഷ് തര്‍ക്കം എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് പുറത്തിറക്കിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നവംബറില്‍ ചിത്രം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ടർക്കിഷ് തർക്കത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇറങ്ങി. ഈ ചിത്രത്തില്‍ സണ്ണി വെയ്‌നും ലുക്മാൻ അവറാനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നാദിർ ഖാലിദും അഡ്വ.പ്രദീപ് കുമാറും ചേര്‍ന്ന് ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ്  ടർക്കിഷ് തർക്കം നിര്‍മ്മിക്കുന്നത്. 

അതേ സമയം ഈ പ്രമോഷന്‍ രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനം വന്നിരുന്നു. നേരത്തെ വീഡിയോ വന്ന സമയത്ത് തന്നെ ഇത് പ്രമോഷനായിരിക്കും എന്ന് പലരും പറഞ്ഞു. പല യൂട്യൂബേര്‍സും ഇത്തരം രീതിയിലെ വിമര്‍ശിച്ചു. ഇപ്പോഴിതാ ടര്‍ക്കിഷ് തര്‍ക്കത്തിലെ നായകനായ സണ്ണി വെയ്ന്‍ ഈ വീഡിയോ സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ്. കസര്‍ഗോള്‍ഡ് സിനിമയുടെ പ്രമോഷനിടെയാണ് ഈ പ്രതികരണം സണ്ണി വെയ്ന്‍ നടത്തിയത്. 

'ടർക്കിഷ് തർക്കം സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വർഷമായി. ആ സിനിമ റിലീസ് ചെയ്യാനുള്ള പ്ലാനാണ്. അതിന് മുമ്പ് ആളുകളിലേക്ക് ആ സിനിമയുടെ പേരും കാര്യങ്ങളും എത്തിക്കണമായിരുന്നു. പ്രൊഡ്യൂസേഴ്സ് അങ്ങനൊരു പ്ലാൻ പറഞ്ഞതുകൊണ്ടാണ് അടികൂടുന്ന വീഡിയോ ചെയ്തത്. അതിന്റെ ബിഹൈന്റ് ദി സീൻസ് ഉടനെ പുറത്ത് വിടും. അപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ്', സണ്ണി വെയ്ൻ പറഞ്ഞു.

സണ്ണിവെയ്ന്‍ അഭിനയിക്കുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രമാണ് ഇനി റിലീസാകാനുള്ളത്. ആസിഫ് അലി, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. 

വിനായകനെ 'വിനായകന്‍ ചേട്ടാ' എന്ന് വിളിച്ച്, മലയാളത്തിലടക്കം നന്ദി പറഞ്ഞ് നെല്‍സണ്‍

സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള തല്ല്, വൈറലായ വീഡിയോ വെറുതെയല്ല; കാരണം പുറത്ത്.!

PREV
Read more Articles on
click me!

Recommended Stories

ഇഷ്ടിക കളത്തിൽ ജോലി ചെയ്ത് നശിച്ചത്, ഒടുവിൽ 'ചക്ക വേരിലും കായ്ച്ചു'; തുറന്നുപറഞ്ഞ് രഞ്ജു രഞ്ജിമാർ
ജയിച്ചവന്‍റെ കണ്ണീര്..; വികാരഭരിതരായി ഹാഷിറും ഗ്യാങ്ങും, വാഴ 2ന് '100 കോടി ഉറപ്പ്' എന്ന് മലയാളികൾ