അവഞ്ചേഴ്സ് സൂപ്പര്‍ ഹീറോകളിലൂടെ കിലുക്കത്തിലെ ആശുപത്രി രംഗം ; വീഡിയോ വൈറൽ

Published : Jun 08, 2020, 01:06 PM IST
അവഞ്ചേഴ്സ് സൂപ്പര്‍ ഹീറോകളിലൂടെ കിലുക്കത്തിലെ ആശുപത്രി രംഗം ; വീഡിയോ വൈറൽ

Synopsis

ചിത്രമിറങ്ങി 29 വർഷങ്ങള്‍ക്ക് ശേഷം കിലുക്കത്തിലെ നിശ്ചലിന്‍റെ ആശുപത്രി രംഗം അവഞ്ചേഴ്സ് സൂപ്പര്‍ ഹീറോകളിലൂടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരുകൂട്ടം കലാകാരൻമാർ

എത്ര കണ്ടാലും മതിവരാത്ത രംഗമാണ് മോഹൻലാലും ജഗതി ശ്രീകുമാറും മത്സരിച്ചഭിനയിച്ച കിലുക്കം എന്ന ചിത്രത്തിലെ ആശുപത്രി സീൻ. അടികിട്ടി ആശുപത്രിയിൽ കിടക്കുന്ന ജഗതിയുടെ നിശ്ചലിനെ കാണുവാൻ മോഹൻലാലിന്റെ ജോജി വരുന്ന രംഗം ചിത്രത്തിലെ ഒരു പ്രധാന ഭാഗമാണ്. നിശ്ചലിന്‍റെ ദയനീയ അവസ്ഥ കാണുമ്പോഴും പ്രേക്ഷകർ പൊട്ടിചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രമിറങ്ങി 29 വർഷങ്ങള്‍ക്ക് ശേഷം കിലുക്കത്തിലെ നിശ്ചലിന്‍റെ ആശുപത്രി രംഗം  അവഞ്ചേഴ്സ് സൂപ്പര്‍ ഹീറോകളിലൂടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരുകൂട്ടം കലാകാരൻമാർ.

നൂറു രൂപയുടെ അവഞ്ചേഴ്സ് സൂപ്പര്‍ ഹീറോ കളിപ്പാട്ടങ്ങളും മൂന്നു ട്യൂബ് ലൈറ്റും പിന്നെ ഒരു ക്യാമറയും കുറേ കഷ്ടപ്പാടിലൂടെയുമാണ് ഈ വീഡിയോ ഒരുക്കിയതെന്ന്  അണിയറക്കാര്‍ തന്നെ പറയുന്നു. അച്ചു അരുൺ കുമാറാണ്  എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കൺസപ്റ്റ്, ഫോട്ടോഗ്രഫി ജോബി ജെയിംസ്, സീനിക് ഡിസൈൻ ശ്യാംജിത്ത് വെള്ളോറ, ഡിസൈൻസ് ലിങ്കു എബ്രഹാം, ശബ്ദലേഖനം രജീഷ് കെ.രമണൻ, സംഗീതം പ്രകാശ് അലക്സ്, മിക്സ് ആൻഡ് മാസ്റ്ററിംഗ് കിഷൻ മോഹൻ, മേക്കിങ് വീഡിയോ അഭിഷേക് മാത്യു ജോർജ്ജ് എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ