'അവര്‍ക്ക് എപ്പോഴും അതേക്കുറിച്ചേ സംസാരിക്കാനുള്ളൂ'; സുപ്രിയ പറയുന്നു

By Web TeamFirst Published Dec 27, 2019, 6:01 PM IST
Highlights

'എമ്പുരാന്‍' എന്ന് പേരിട്ടിരിക്കുന്ന ലൂസിഫര്‍ രണ്ടാംഭാഗം എന്ന് തുടങ്ങും എന്നതിനെക്കുറിച്ച് നേരത്തേ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് മറുപടി പറഞ്ഞിരുന്നു.
 

'ലൂസിഫര്‍' സിനിമയുടെ പ്രചരണാര്‍ഥമുള്ള ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍  മോഹന്‍ലാലും പൃഥ്വിരാജും കണ്ടുമുട്ടിയതിന്റെ ഒരു പുതിയ ചിത്രം ഇന്നലെ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 'എല്‍ 2' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പിന്നാലെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും അതേ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു. കൂടിക്കാഴ്ചയില്‍ എന്തിനെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നതെന്നും സുപ്രിയ കുറിച്ചു.

'ലൂസിഫര്‍ രണ്ടാംഭാഗത്തെക്കുറിച്ചാണ് എപ്പോഴും ആലോചിക്കുന്നതും സംസാരിക്കുന്നതും', ഡ്രൈവിംഗ് ലൈസന്‍സ് തരംഗമാകുന്നതിനിടയിലും അതാണ് സ്ഥിതിയെന്നും സുപ്രിയ കുറിച്ചു.

'എമ്പുരാന്‍' എന്ന് പേരിട്ടിരിക്കുന്ന ലൂസിഫര്‍ രണ്ടാംഭാഗം എന്ന് തുടങ്ങും എന്നതിനെക്കുറിച്ച് നേരത്തേ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് മറുപടി പറഞ്ഞിരുന്നു. ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയോടാണെന്നായിരുന്നു പൃഥ്വിയുടെ ആദ്യ പ്രതികരണം. മുരളി തിരക്കഥ എന്ന് കൈമാറുന്നോ ആ തീയ്യതിയില്‍ നിന്ന് ആറാം മാസം താന്‍ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വി പറഞ്ഞിരുന്നു. അതേസമയം പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ രചനയിലാണ് മുരളി ഗോപി ഇപ്പോള്‍.

click me!