വിക്രത്തിലെ 'നായകൻ മീണ്ടും വരാർ' ഗാനരചിതാവിനെതിരെ ഗുരുതരമായ പരാതിയുമായി യുവതി

Published : Feb 13, 2023, 03:51 PM IST
വിക്രത്തിലെ  'നായകൻ മീണ്ടും വരാർ' ഗാനരചിതാവിനെതിരെ ഗുരുതരമായ പരാതിയുമായി യുവതി

Synopsis

ചെന്നൈ തിരുമംഗലത്ത് വനിതാ പോലീസ് സ്റ്റേഷനിൽ പെണ്‍കുട്ടി പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

ചെന്നൈ: ലോകേഷ് കനകരാജിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് ലിയോ. ഇതിലെ സഹസംവിധായകനെതിരെ ഗുരുതരമായ ആരോപണവുമായി കാമുകി രംഗത്ത്. ഗാന രചിതാവും ലോകേഷിന്‍റെ മുഖ്യ സഹസംവിധായകനുമായ  വിഷ്ണു ഇടവനെതിരെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്ന് ആരോപിച്ച് കാമുകി രംഗത്ത് എത്തിയത്. ചെന്നൈ തിരുമംഗലത്ത് വനിതാ പോലീസ് സ്റ്റേഷനിൽ പെണ്‍കുട്ടി പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

താനും വിഷ്ണു ഇടവനും സ്നേഹത്തിലായിരുന്നുവെന്നും. താന്‍ ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ ഇടപെട്ട് വിവാഹം നിശ്ചയിച്ചെങ്കിലും അതില്‍ നിന്നും വിഷ്ണു ഇടവന്‍ പിന്‍മാറിയെന്നും. തന്നെ വഞ്ചിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം. 

ഗാനരചിതാവ് എന്ന നിലയില്‍ വിഷ്ണു ഇപ്പോള്‍ പ്രശസ്തനാണ്. വിജയ് നായകനായ 'മാസ്റ്ററി'ലെ 'പൊലക്കാട്ടും പറ പറ', 'വിക്രമ'ത്തിലെ 'പോർക്കണ്ട സിംഹം', 'നായകൻ മീണ്ടും വരാർ' എന്നീ ഹിറ്റ് ഗാനങ്ങൾക്ക് വിഷ്ണുവാണ് വരികൾ എഴുതിയത്. ഗാനങ്ങളുടെ വിജയത്തെത്തുടർന്ന് മറ്റ് ചിത്രങ്ങൾക്ക് വരികൾ എഴുതാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ കവിന്റെ 'ഡാഡ' യിലും ഗാനങ്ങള്‍ രചിച്ചത് വിഷ്ണുവാണ്. 

ഡ്രീം റോള്‍ വെളിപ്പെടുത്തി മൃണാള്‍, താരത്തിന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

കശ്‍മിരീല്‍ നിന്ന് 'ലിയോ' സംഘം, ഫോട്ടോ പുറത്ത്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത