Marakkar | 'തല'യ്ക്കു ശേഷം 'മക്കള്‍ സെല്‍വന്‍'; മരക്കാരെ കാണാനെത്തിയ വിജയ് സേതുപതി: വീഡിയോ

Published : Nov 18, 2021, 07:02 PM IST
Marakkar | 'തല'യ്ക്കു ശേഷം 'മക്കള്‍ സെല്‍വന്‍'; മരക്കാരെ കാണാനെത്തിയ വിജയ് സേതുപതി: വീഡിയോ

Synopsis

നേരത്തെ മരക്കാര്‍ ലൊക്കേഷനിലെത്തിയ അജിത്ത് കുമാറിന്‍റെ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു

മരക്കാര്‍ (Marakkar) ചിത്രീകരണസമയത്ത് ലൊക്കേഷന്‍ സന്ദര്‍ശിച്ച മറ്റൊരു താരത്തിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു. ജനപ്രിയ തമിഴ് താരം വിജയ് സേതുപതിയാണ് (Vijay Sethupathi) മരക്കാറിന്‍റെ സെറ്റിലെത്തി മോഹന്‍ലാലിനും (Mohanlal) പ്രിയദര്‍ശനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചെലവിട്ടത്. നേരത്തേ മരക്കാറിന്‍റെ സെറ്റിലെത്തിയ അജിത്ത് കുമാറിന്‍റെ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

അതേസമയം ചിത്രത്തിന്‍റെ റിലീസിനായി രണ്ടാഴ്ച  മാത്രമാണ് അവശേഷിക്കുന്നത്. കൊവിഡിന് മുന്‍പ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയറ്ററുകള്‍ അടച്ചതുമൂലം അനിശ്ചിതമായി നീളുകയായിരുന്നു. അടുത്തിടെ ഡയറക്റ്റ് ഒടിടി റിലീസ് പ്രഖ്യാപിച്ചതിനു ശേഷമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സിനിമാ സംഘടനകളും ആന്‍റണി പെരുമ്പാവൂരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സാംസ്‍കാരിക മന്ത്രി സജി ചെറിയാനാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. 

അതേസമയം മരക്കാര്‍ റിലീസ് ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. കൊവിഡ് കാലത്തിനുശേഷമെത്തുന്ന മോഹന്‍ലാലിന്‍റെ ആദ്യ തിയറ്റര്‍ റിലീസ് എന്നതിനൊപ്പം പ്രിയതാരത്തിന്‍റെ കരിയറിലെ ഏറ്റവും വലിപ്പമേറിയ ചിത്രം എന്നതും ആരാധകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്‍കാരവും ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും പല തിയറ്ററുകളിലും ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത