'ഐശ്വര്യ' ലുക്കിൽ വീണ്ടും സൂര്യ; ചുവപ്പഴകെന്ന് ആരാധകർ

Published : Aug 09, 2021, 08:51 AM IST
'ഐശ്വര്യ' ലുക്കിൽ വീണ്ടും സൂര്യ; ചുവപ്പഴകെന്ന് ആരാധകർ

Synopsis

ബിഗ് ബോസ് ഫിനാലെയ്ക്ക് ധരിച്ച ചുവപ്പ് ഗൌണിലുള്ള കിടിലൻ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്

ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ആദ്യ ഘട്ടത്തിൽ വളരെ ദുർബലയായ മത്സരാർത്ഥിയായി തോന്നിയ സൂര്യ അവസാന ലാപ് വരെ ബിഗ് ബോസിൽ പിടിച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മണിക്കുട്ടനുമായുള്ള സൌഹൃദത്തിന്റെ പേരിൽ ഉണ്ടായ അസ്വാരസ്യങ്ങൾ ഒഴികെ തനിച്ചുള്ള മത്സര തന്ത്രമായിരുന്നു സൂര്യയുടേത്. ഇത് ഒരു പരിധി വരെ  വിജയം കാണുകയും ചെയ്തിരുന്നു.

ബിഗ് ബോസിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അഭിനയ രംഗത്തും മോഡലിങ്ങിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നു സൂര്യ. എന്നാൽ ബിഗ് ബോസിന് ശേഷമാണ് താരത്തിന് വലിയ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇപ്പോൾ നിരവധി ആരാധകരാണുള്ളത്.

ഇപ്പോഴിതാ  സൂര്യ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഫിനാലെയ്ക്ക് ധരിച്ച ചുവപ്പ് ഗൌണിലുള്ള കിടിലൻ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.  ഐശ്വര്യ റായിയുടെ ലുക്ക് പരീക്ഷിച്ചുള്ള ചിത്രങ്ങളായിരുന്നു ഇത്. ഇത്തരത്തിൽ ഐശ്വര്യയെ അനുകരിച്ചുള്ള നിരവധി ഫോട്ടോഷൂട്ടുകൾ  നേരത്തെയും ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം തന്റെ സഹ മത്സരാർത്ഥികൾക്കൊപ്പമുള്ള വീഡിയോയും സൂര്യ പങ്കുവച്ചിരുന്നു. ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'നാണമില്ലേ കരണേ'; അന്ന് യാമിയെ അവ​ഗണിച്ചു, ഇന്ന് ഭർത്താവ് 1500 കോടി സിനിമ ഒരുക്കിയപ്പോൾ കെട്ടിപ്പിടിത്തം! വിമർശനം
എത്രയോ പേർ കുഞ്ഞുങ്ങളെ കളഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോകുന്നു, അത് സ്ത്രീത്വത്തിന് അപമാനമല്ലേ: ജാസി