'പാക് ക്രിക്കറ്റ് താരത്തെ വിവാ​ഹം ചെയ്യാൻ പോകുന്നുവെന്ന കിംവദന്തി പ്രചരിച്ചപ്പോൾ നിരാശയിലായി'; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി

Published : Sep 02, 2025, 08:59 PM IST
Sushmita Sen

Synopsis

വിഷയത്തിൽ അക്രമും തന്റെ നിരാശ പ്രകടിപ്പിച്ചു. ഇത്തരം കിംവദന്തികൾ നിഷേധിച്ച് ഞാൻ മടുത്തു. ഇപ്പോൾ ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രവുമായുള്ള വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ വന്നപ്പോൾ നിരാശയിലായെന്ന് ബോളിവുഡ് താരം സുസ്മത സെൻ. കിംവദന്തി അസംബന്ധമാണെന്നും അവർ പറഞ്ഞു. 'ഏക് ഖിലാഡി ഏക് ഹസീന' എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ സഹ വിധികർത്താക്കളായതിന് ശേഷമാണ് ഇത്തരമൊരു കിംവദന്തി പ്രചരിച്ചത്. ആ സമയത്ത്, പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ നിലച്ചു. 2013ലായിരുന്നു സംഭവം. എക്സിൽ (മുമ്പ് ട്വിറ്റർ) വസീമുമായുള്ള എന്റെ വിവാഹത്തെക്കുറിച്ച് വായിച്ചു. തീർത്തും അസംബന്ധം! മാധ്യമങ്ങൾ ചിലപ്പോൾ എത്രത്തോളം നിരുത്തരവാദപരമായി പെരുമാറുമെന്ന് ഇത് കാണിക്കുന്നു. വസീം അക്രം ഒരു സുഹൃത്താണ്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിൽ അത്ഭുതകരമായ സ്ത്രീയുണ്ട്. ഇതുപോലുള്ള കിംവദന്തികൾ അനാവശ്യവും അനാദരവുമാണെന്നും അവർ പറഞ്ഞു. 

വിഷയത്തിൽ അക്രമും തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇത്തരം കിംവദന്തികൾ നിഷേധിച്ച് ഞാൻ മടുത്തു. ഇപ്പോൾ ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുസ്മിതയെക്കുറിച്ച് ഊഷ്മളമായ ബന്ധമാണുള്ളതെന്നും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയും മാന്യയുമായ സ്ത്രീകളിൽ ഒരാളാണ് അവരെന്നും സുസ്മിതയുമൊന്നിച്ച് ഒരുമിച്ച് പ്രവർത്തിച്ചത് രസകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

2022-ൽ പുറത്തിറങ്ങിയ 'സുൽത്താൻ: എ മെമ്മോയർ' എന്ന തന്റെ ഓർമ്മക്കുറിപ്പിൽ, വസീം തന്റെ ജീവിതത്തിലെ ആ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. 2009-ൽ ഭാര്യ ഹുമയുടെ മരണശേഷം, സുന്ദരികളായ സ്ത്രീകളുമായി എന്നെ ബന്ധിപ്പിച്ചുകൊണ്ട് മാധ്യമങ്ങൾ നിരവധി കിംവദന്തി പ്രചരിപ്പിച്ചു. സത്യം പറഞ്ഞാൽ, ഒന്നും ഗൗരവമായി എടുത്തില്ല. 2013 ൽ ഷാനിയേര അക്രത്തെ വിവാഹം കഴിച്ചു, അങ്ങനെ എല്ലാ ഊഹാപോഹങ്ങൾക്കും എന്നെന്നേക്കുമായി വിരാമമിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത