സ്വര്‍ഗം ചിത്രീകരണം തുടരുന്നു; സെറ്റില്‍ ജോയിന്‍ ചെയ്തുകൊണ്ട് മഞ്ജു പിള്ള

Published : Apr 23, 2024, 08:08 AM IST
സ്വര്‍ഗം ചിത്രീകരണം തുടരുന്നു; സെറ്റില്‍ ജോയിന്‍ ചെയ്തുകൊണ്ട് മഞ്ജു പിള്ള

Synopsis

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. 

കൊച്ചി: സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച്, റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന " സ്വർഗം " എന്ന സിനിമയുടെ ചിത്രീകരണം പാലായില്‍ തുടരുന്നു. അഭിനേത്രി മഞ്ജു പിള്ള കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സെറ്റില്‍ ജോയിന്‍ ചെയ്ത വിവരം മഞ്ജു പിള്ള പ്രേക്ഷകരെ അറിയിച്ചത്. 

മഞ്ജു പിള്ളയെ കൂടാതെ ജോണി ആന്റണി, അജു വർഗീസ്, അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായി 'സ്വർഗ' ത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു. 

സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,  ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ജിന്റോ ജോൺ, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസ്സി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ് - ഡോൺ മാക്സ്. കലാ സംവിധാനം - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ - റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ - റെജിലേഷ്, ആൻ്റോസ് മാണി, പ്രൊഡക്ഷൻ മാനേജർ - റഫീഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, സ്റ്റിൽസ് - ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ - അനന്തു. സ്റ്റിൽസ് - ജിജേഷ് വാടി, പിആര്‍ഒ - വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്

വിജയിയുടെ ദ ഗോട്ടില്‍ ശ്രീലീലയുടെ ഡാന്‍സ്; അടുത്ത സര്‍പ്രൈസ് ഇങ്ങനെ

'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' നിറഞ്ഞ് നില്‍ക്കുന്നു; ഗംഭീര ട്രെയിലര്‍ പുറത്ത്.!

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി