വിജയിയുടെ ദ ഗോട്ടില്‍ ശ്രീലീലയുടെ ഡാന്‍സ്; അടുത്ത സര്‍പ്രൈസ് ഇങ്ങനെ
വെങ്കിട് പ്രഭുവും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു ടൈം ട്രാവല്‍ ആക്ഷന്‍ കഥയാണ് പറയുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
തമിഴ് സിനിമ ലോകത്ത് നിന്ന് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ദ ഗോട്ട് (The Greatest Of All Time) .
വെങ്കിട് പ്രഭുവും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു ടൈം ട്രാവല്‍ ആക്ഷന്‍ കഥയാണ് പറയുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
Greatest Of All Time
ഗോട്ടില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകൻ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.
The GOAT
ചിത്രത്തിലെ ഫസ്റ്റ് സിംഗിൾ ഏപ്രില്‍ 15ന് റിലീസായിരുന്നു. പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മൽ എന്നിവർ തകർത്താടുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. തിയറ്ററിൽ വൻ ഓളം സൃഷ്ടിക്കാൻ പോകുന്ന പാട്ടാണ് ഇതെന്ന് ഉറപ്പാണ്. ഇതിനോടകം ആരാധകർ ഒന്നടങ്കം ഗാനം ഏറ്റെടുത്തു കഴിഞ്ഞു. ദ ഗോട്ട് സെപ്തംബര്‍ 5ന് റിലീസാകും എന്നാണ് വിവരം.
Sreeleela
പുതിയ വാര്‍ത്ത പ്രകാരം ചിത്രത്തില്‍ മറ്റൊരു ഐറ്റം നമ്പര്‍ കൂടി സംവിധായകന്‍ വെങ്കിട് പ്രഭു ഒരുക്കുന്നുണ്ട്. ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത തെലുങ്ക് നടി ശ്രീലീല ഈ ഗാനത്തിന് ഡാന്‍സ് കളിക്കാന്‍ എത്തും എന്നതാണ്. ഇത് സംബന്ധിച്ച വാര്‍ത്തകളാണ് തമിഴ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അവസാനമായി ശ്രീലീല അഭിനയിച്ചത് മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരത്തിലാണ്. ഈ ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും ഇതിലെ ശ്രീലീലയുടെ ഡാന്‍സ് ഉള്‍പ്പെടുന്ന കുച്ചി മാട്ത്താപ്പേടി എന്ന ഗാനം വന്‍ ഹിറ്റായിരുന്നു.