
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്‍റെ ടാലന്‍റ് ഷോയിലൂടെയാണ് സ്വാതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 'ചെമ്പട്ട്' എന്ന പരമ്പരയിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. അവസരങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാതി തന്‍റെ വ്യക്തിപരമായ വിശേഷങ്ങളോടെ അവിടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ടൊരിടത്ത് പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് അവര്‍. മൂകാംബികയില്‍ പോയതിന്‍റെ ചിത്രങ്ങളാണ് അത്.
മൂകാംബികയ്ക്കൊപ്പം സര്‍വ്വജ്ഞപീഠത്തിലും സ്വാതി പോയിരുന്നു. റിലാക്സ്ഡ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ സ്വാതി കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്കു മുന്‍പ് സ്വാതി പങ്കുവച്ച ഒരു ഡാന്‍ഡ് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. പ്രണയവർണങ്ങള്‍ പരമ്പരയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആയിരുന്നു അത്. ഐ മിസ് യു ചിന്നു, ലവ് യു ലോട്ട് എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയിൽ വലിയ ആവേശത്തോടെയാണ്, ചിന്നുമോൾ ചാക്കോയ്ക്കൊപ്പം സ്വാതി നൃത്തം ചെയ്യുന്നത്.
ALSO READ : നാല് പതിറ്റാണ്ടിന്‍റെ സ്വരമാധുരി; കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍
നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനുശേഷം മിനിസ്‌ക്രീനിലേക്ക് സ്വാതി എത്തിയത്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പുടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളേജില്‍ സാഹിത്യ ബിരുദ വിദ്യാര്‍ഥി ആയിരുന്നു താരം. രണ്ട് വര്‍ഷം മുന്‍പായിരുന്നു സ്വാതിയുടെ വിവാഹം. ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഭർത്താവിനെക്കുറിച്ച് സ്വാതി കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പും ആരാധകർ ഏറ്റെടുത്തിരുന്നു. ഷൂട്ടിന്‍റെ തിരക്കിനിടയിൽ പ്രതീഷിനെ കാണാൻ കിട്ടാത്തതിനെ കുറിച്ചായിരുന്നു സ്വാതി എഴുതിയത്.