കണ്ണിറുക്കി ദീപിക പദുകോണ്‍, ഇത് പ്രിയ വാര്യര്‍ക്കുള്ള ചലഞ്ചെന്ന് താരം

Published : Dec 31, 2019, 04:04 PM IST
കണ്ണിറുക്കി ദീപിക പദുകോണ്‍, ഇത് പ്രിയ വാര്യര്‍ക്കുള്ള ചലഞ്ചെന്ന് താരം

Synopsis

ഛപക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ദീപിക കണ്ണിറുക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ വാര്യരെ ടാഗ് ചെയ്താണ് വീഡിയോ ദീപിക ട്വീറ്റ് ചെയ്തിരുക്കുന്നത്. 

ഒരൊറ്റ ദിവസംകൊണ്ട് കണ്ണിറുക്കി, പ്രിയ വാര്യര്‍ ഇന്‍റര്‍നെറ്റിനെ മുഴുവന്‍ കയ്യിലെടുത്തത് ആരും മറന്നുകാണില്ല. ലോകം മുഴുവന്‍ പ്രിയയുടെ ആരാധകരായി ഒരു അ‍ഡാര്‍ ലവ് എന്ന സിനിമയിലെ  മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധനേടിയത്. 

ഇപ്പോഴിതാ പ്രിയയെ വെല്ലുവിളിച്ച് ദീപികയും കണ്ണിറുക്കിയിരിക്കുന്നു. ഛപക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ദീപിക കണ്ണിറുക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ വാര്യരെ ടാഗ് ചെയ്താണ് വീഡിയോ ദീപിക ട്വീറ്റ് ചെയ്തിരുക്കുന്നത്. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് ഛപക്. ജനുവരി 10നാമ് ചിത്രം റിലീസ്  ചെയ്യുന്നത്. കബീര്‍ ഖാന്‍റെ 83 ആണ് ദീപികയുടെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മഹാഭാരതത്തില്‍  ദൗപതിയായും ദീപിക എത്തും...

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ