'കയ്യിലുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'; പുതുവത്സരാശംസയുമായി കുഞ്ചാക്കോ ബോബനും ഇസയും; വീഡിയോ

Web Desk   | Asianet News
Published : Dec 31, 2019, 03:19 PM ISTUpdated : Dec 31, 2019, 03:47 PM IST
'കയ്യിലുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'; പുതുവത്സരാശംസയുമായി കുഞ്ചാക്കോ ബോബനും ഇസയും; വീഡിയോ

Synopsis

''എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി, എല്ലാവരുടെയും പ്രാർത്ഥനകൾക്കും നന്ദി...നല്ലൊരു 2020 ഏവർക്കും ആശംസിക്കുന്നു.'' കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. തന്നെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് പുതുവത്സരാശംസകളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും. ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ സ്പെഷ്യലായിരുന്നു 2019. പതിനാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇരുവരുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞുവാവ എത്തിയ വർഷം കൂടിയായിരുന്നു 2019. 

"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈകളിൽ എടുത്തുകൊണ്ട് 2020 ലേക്ക് നീങ്ങുന്നു.. എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതങ്ങളും സന്തോഷങ്ങളും നിറയട്ടെ ...എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി, എല്ലാവരുടെയും പ്രാർത്ഥനകൾക്കും നന്ദി...നല്ലൊരു 2020 ഏവർക്കും ആശംസിക്കുന്നു." ആശംസയ്ക്കൊപ്പം കുഞ്ചാക്കോ പോസ്റ്റ് ചെയ്ത വീഡിയോ കുഞ്ഞ് ഇസയ്ക്കൊപ്പമുള്ളതാണ്. ആരാധകർ നിറഞ്ഞ സന്തോഷത്തോടെയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ