Latest Videos

സൗന്ദര്യം നശിപ്പിക്കുന്ന 'പ്ലാസ്റ്റിക്': ഐശ്വര്യ റായിയെ വിമര്‍ശിച്ച് തമിഴ് നടി കസ്തൂരി

By Web TeamFirst Published May 22, 2024, 7:13 PM IST
Highlights

എന്തായാലും അടുത്ത കാലത്ത് വിവിധ  സൗന്ദര്യ സംരക്ഷണ രീതികള്‍ ഐശ്വര്യ എടുക്കാറുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്തൂരിയുടെ പോസ്റ്റ് എന്നാണ് പല കമന്‍റുകള്‍ വരുന്നത്.

ചെന്നൈ: സൗന്ദര്യ സംരക്ഷണ ശസ്ത്രക്രിയ ചെയ്യുന്നതില്‍ നടി ഐശ്വര്യ റായിയെ വിമര്‍ശിച്ച് തമിഴ് നടി കസ്തൂരി രംഗത്ത്. അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തിരുന്നു. അവിടുത്തെ റെഡ് കാര്‍പ്പറ്റ് വാക്കില്‍ ഐശ്വര്യയുടെ വേഷവും മേയ്ക്കപ്പും എല്ലാം ഏറെ വിമര്‍ശനം നേരിട്ടിരുന്നു സോഷ്യല്‍ മീഡിയയില്‍. അതിന് പിന്നാലെയാണ് കസ്തൂരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 

എക്സില്‍ എഴുതിയ പോസ്റ്റില്‍ കസ്തൂരി പറയുന്നത് ഇതാണ്, "കാലം ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയും വെറുതെവിടില്ല. അതിനാല്‍ തന്നെ ഐശ്വര്യ അതിനെതിരെ ഒന്നും ചെയ്യേണ്ടതില്ല. അല്ലാതെ തന്നെ അവര്‍ സുന്ദരിയായി നിലനില്‍ക്കും. ശരിക്കും പ്ലാസ്റ്റിക്ക് അവരുടെ കാലത്തെ അതിജീവിക്കുന്ന സൗന്ദര്യത്തെ നശിപ്പിക്കുകയാണ്".

എന്തായാലും അടുത്ത കാലത്ത് വിവിധ  സൗന്ദര്യ സംരക്ഷണ രീതികള്‍ ഐശ്വര്യ എടുക്കാറുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്തൂരിയുടെ പോസ്റ്റ് എന്നാണ് പല കമന്‍റുകള്‍ വരുന്നത്. ബോട്ടോക്‌സ് പോലുള്ള ചികിത്സകള്‍ ഐശ്വര്യ എടുക്കാറുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് തന്നെയാണ് പലരും കസ്തൂരിയുടെ പോസ്റ്റിന് അടിയില്‍ പങ്കുവയ്ക്കുന്നത്.

പ്രായത്തിന് അനുസരിച്ച് ഒരിക്കലും ഇത്തരം ചികില്‍സകള്‍ നടത്തുന്നത് ശരിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേ സമയം താന്‍ ഹെയര്‍ ഡൈ പോലും ഉപയോഗിക്കാറില്ലെന്ന് പോസ്റ്റിന് അടിയില്‍ കസ്തൂരി തന്നെ വ്യക്തമാക്കുന്നുണ്ട്. ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഉപയോഗിക്കാറ് എന്ന് കസ്തൂരി വ്യക്തമാക്കുന്നു. 

Time .
Time doesn't spare even the world's most beautiful women.
AishwaryaRai didn't need to turn the clock back. She would have remained beautiful. But plastic has ruined her timeless beauty. pic.twitter.com/daU4YQnIvY

— Kasturi (@KasthuriShankar)

അതേ സമയം ഇത്തവണ കാനില്‍ ഫാൽഗുനിയും ഷെയ്ൻ പീക്കോക്കും ചേർന്ന് ഡിസൈന്‍ ചെയ്ത  വെള്ളിയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണിലാണ് ഏറ്റവും ഒടുവില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. 

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനിൽ, ഐശ്വര്യ റായ് ബച്ചൻ രണ്ട് ചിത്രങ്ങളുടെ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു മെഗലോപോളിസ്, കൈൻഡ്സ് ഓഫ് കൈന്‍ഡ്നസ്. കോസ്‌മെറ്റിക് ഭീമനായ ലോറിയൽ പാരീസിന്‍റെ ആഗോള അംബാസിഡറായാണ് താരം ഫെസ്റ്റിവലിൽ പങ്കെടുത്തത്. 

ഫിജിയില്‍ അവധിക്കാലം ആഘോഷിച്ച് രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവും

'ഗു'വിലുള്ളത് 'ജെന്‍ ആല്‍ഫ ദേവനന്ദ'; വിശേഷങ്ങളുമായി സംവിധായകൻ മനു രാധാകൃഷ്ണൻ

click me!