
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയെക്കാൾ ഉപരി അദ്ദേഹത്തിന്റെ ഇന്റർവ്യൂകളും രസകരമായ സംസാരത്തിനും ആണ് ആരാധകർ ഏറെ. പലർക്കും സ്ട്രെസ് ഫ്രീ വരെ ആയിട്ടുള്ള ധ്യാൻ അടുത്തിടെ പറഞ്ഞൊരു കാര്യം ഇപ്പോൾ തമിഴ്നാട്ടിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. താൻ സിഎം ആകുമ്പോൾ നവ്യ സാരിയുടുത്ത് മുന്നിൽ ഉണ്ടാവണം എന്ന് പറഞ്ഞ കാര്യമാണ് തമിഴ് മക്കൾ ഏറ്റെടുത്തിരിക്കുന്നത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തൃഷ വന്നതിനെ പരാമർശിച്ചായിരുന്നു ധ്യാനിന്റെ സംസാരം. അന്ന് തന്നെ ഇത് കേരളത്തിൽ ഏറെ വൈറലായി മാറി. എന്നാലിപ്പോൾ ഇക്കാര്യം തമിഴ് സോഷ്യൽ മീഡിയയിൽ വരികയും ധ്യാനിന് നേരെ ട്രോളും വിമർശനവും ഉയര്‍ന്നു. ഒപ്പം പിന്തുണയും വരുന്നുണ്ട്.
'ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം' എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. 'പല വള്ളിയും കണ്ടിട്ടുണ്ടെന്നും പക്ഷേ ധ്യാനിന്റെ ഈ വള്ളി പാൻ ഇന്ത്യൻ' ആയിപ്പോയെന്നും കമന്റുകളിൽ മലയാളികളും കുറിച്ചിട്ടുണ്ട്. ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് അജു വർഗീസ് പറഞ്ഞതിനെ ഉദ്ധരിച്ച് അജുവിന്റെ നാക്ക് പൊന്നായെന്നും ഇവർ കമന്റിൽ കുറിക്കുന്നുണ്ട്(വിജയ് സർ മന്നിച്ചിടിങ്കേ. എൻ നൻപനിക്ക് പൈത്യം). വിജയ് ഫാൻസ് വലിയ വിമർശനവും ധ്യാനിനെതിരെ ഉയർത്തിയിട്ടുണ്ട്. ധ്യാന്റെ ഡെഡ്‌പാൻ ഹ്യൂമറിന്റെ പശ്ചാത്തലം അറിയാത്തവർ കളി കാര്യമാക്കി എന്നര്‍ത്ഥം.
'ഇവന് എന്ത് ധൈര്യമാണെന്ന് നോക്ക്, തമിഴ്നാടിനെ ആണ് അവൻ അപമാനിച്ചത്, നമ്മുടെ അവസ്ഥ വളരെ ലജ്ജാകരമാണ്. വിജയ് സാർ തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. മലയാളികളെ പ്രോത്സാഹിപ്പിക്കുന്നത് തമിഴ്‌നാട് നിർത്തണം. അവരെ ഒരു പാഠം പഠിപ്പിക്കണം, തമിഴ് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നു, ഇവനുടെ ബ്രദർ വന്ത് ചെന്നൈയില താ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ വളരെ മോശപ്പെട്ട തെറി കമന്റുകളും ചെയ്തിട്ടുണ്ട്. അതേസമയം ധ്യാനിനെ പിന്തുണയ്ക്കുന്നവരും ധാരാളാണ്. നടക്കാത്തത് ഒന്നുമല്ലല്ലോ പറഞ്ഞതെന്നും മറുപടി കൊടുക്കണമെങ്കിൽ ഇങ്ങനെ കൊടുക്കണമെന്നും ആണ് ഇവർ പറയുന്നത്.
'ലെ അജു : എൻ നന്പൻനക്ക് വന്ത് പൈത്യം, ഈശ്വരാ ഇത് ഇവിടം വരെ എത്തിയോ. ഇയാൾക്കിതിന്റെ വെല്ലോ ആവശ്യം ഉണ്ടായിരുന്നോ?, അണ്ണൻ അങ്ങ് തമിഴ് നാട്ടിൽ എത്തിയോ, കയ്യിവിട്ട് പോയല്ലോ ദാസ…ഇങ്ങേരിത് എവിടുന്നൊക്കെയാ വള്ളി പിടിക്കുന്നെ, ഇനി തമിഴ് നാട്ടിൽ കാല് കുത്താൻ പറ്റുമോ ധ്യാനിന്, ഇവൻ അന്ധനും മൂകനൂം ആണെന്നു ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കൂ, അങ്ങനെ തമിഴ് നാട്ടിലും ഇനി കേറാൻ പറ്റത്തില്ല', എന്നിങ്ങനെ പോകുന്നു മലയാളികളുടെ കമന്റുകൾ. എന്തായാലും ധ്യാനിന്റെ വാക്കുകൾ തമിഴ്നാട്ടിൽ ചെറുതല്ലാത്ത രീതിയിൽ തന്നെ ചർച്ചയായിട്ടുണ്ട്. എൻഡി ടിവി അടക്കമുള്ള നാഷണൽ മീഡിയകളും ധ്യാനിന്റെ വാക്കുകൾ വാർത്തയാക്കിയിട്ടുണ്ട്.