'100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോനിഷ

Published : Jul 17, 2026, 04:22 PM IST
Monisha

Synopsis

നടി മോനിഷ ഒരു തമിഴ് ഷോയിൽ മുൻ ഭർത്താവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തി. വസ്ത്രം മാറുന്നതും സ്വകാര്യ നിമിഷങ്ങളും രഹസ്യമായി പകർത്തി സുഹൃത്തിന് അയച്ചുകൊടുത്തുവെന്ന് അവർ പറഞ്ഞു.

ഞ്ഞുരുകും കാലം എന്ന സീരിയലിൽ ജാനിക്കുട്ടി എന്ന കഥാപാത്രമായി എത്തി ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് മോനിഷ. പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായ മോനിഷ വയനാട് ബത്തേരി സ്വദേശിയാണ്. നിലവിൽ തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർത്ഥിയാണ് മോനിഷ. ഇവിടെ വച്ച് തന്റെ മുൻ ഭർത്താവിനെ കുറിച്ച് മോനിഷ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.

താൻ വസ്ത്രം മാറുന്നതിന്റെയും ഒരുമിച്ച് കിടക്ക പങ്കിടുന്നതിന്റെ ഫോട്ടോകൾ മുൻ ഭർത്താവ് ഫോട്ടോ എടുത്തിരുന്നുവെന്നും അത് അയാളുടെ സുഹൃത്തിന് അയച്ചു കൊടുത്തുവെന്നും മോനിഷ ഷോയിൽ വെളിപ്പെടുത്തി. സുഹൃത്ത് വിളിച്ച് ഇത്തരം ചിത്രങ്ങളെല്ലാം തങ്ങൾ കണ്ടുവെന്ന് പറഞ്ഞപ്പോഴാണ് ഈ ക്രൂരത അറിയുന്നതെന്നും മോനിഷ കണ്ണുകലങ്ങി പറയുന്നു. എട്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഡിവോഴ്സ് ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമെന്നും മോനിഷ പറയുന്നു.

മോനിഷയുടെ വാക്കുകൾ ഇങ്ങനെ

വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്‍റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി. ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്. ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.

വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി. അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി.

PREV
Read more Articles on
click me!

Recommended Stories

'അവൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം ഇല്ല'; കല്യാണം കഴിക്കുന്ന പെൺകുട്ടിയെ കുറിച്ച് അഖിൽ ഷാ
'പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ, ആ വീഡിയോ കണ്ടാല്‍ അത് മനസിലാവും'; മോഹന്‍ലാലിനൊപ്പമുള്ള നൃത്താനുഭവം പങ്കുവച്ച് സാനിയ