
കൊച്ചി: മലയാള സിനിമ അതിന്‍റെ മികച്ചൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് ഇപ്പോള്‍ പൊതുവിലയിരുത്തല്‍. ബോക്സോഫീസ് ഹിറ്റുകളുടെ കാര്യത്തിലും സംസാരിക്കപ്പെട്ട ചിത്രങ്ങളുടെ കാര്യത്തിലും വലിയതോതില്‍ പിന്നോട്ട് പോയ 2023 ന് ശേഷം 2024 മലയാള സിനിമ ലോകത്തിന് പ്രതീക്ഷയാണ് നല്‍കുന്നത്. മലയാള ചിത്രങ്ങള്‍ കേരളത്തിന് പുറത്തും ചര്‍ച്ചയാകുന്നു. ഒപ്പം തന്നെ വലിയതോതില്‍ ബോക്സോഫീസ് കളക്ഷനും നേടുന്നുണ്ട്.
ഫെബ്രുവരി മാസം തുടര്‍ച്ചയായി മൂന്ന് ആഴ്ചകളില്‍ വലിയ ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തില്‍ സംഭവിച്ചത് യുവനിര അണിനിരന്ന പ്രേമലു, മമ്മൂട്ടിയുടെ പരീക്ഷണ ചിത്രം ഭ്രമയുഗം, പിന്നീട് ഈ ആഴ്ച ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സും വിജയതീരം അണയുകയാണ്. തമിഴകത്തും മലയാളത്തിന്‍റെ വിജയം ചര്‍ച്ചയാകുന്ന വേളയില്‍ അതിനെ ഇകഴ്ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് തമിഴ് സിനിമ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമയുടെ എക്സ് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. വിജയകാന്തിന്‍റെ മലയാള സിനിമ സംബന്ധിച്ച ഒരു പ്രസംഗ ശകലം പോസ്റ്റ് ചെയ്ത് മലയാള സിനിമയെ താഴ്ത്തിക്കെട്ടുന്നതിന്‍റെ ഭാഗമായി 2023 ല്‍ മലയാളത്തില്‍ 4 സിനിമകള്‍ മാത്രമാണ് വിജയിച്ചത് എന്ന പത്ര കട്ടിംഗും ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
മലയാള സിനിമ ലോകത്തെ ഹിറ്റുകള്‍ പലതും വലിയതോതില്‍ ഹൈപ്പ് മാത്രമാണ് എന്ന രീതിയിലാണ് പോസ്റ്റ്. എന്നാല്‍ രസകരമായ കാര്യം തമിഴ് പ്രേക്ഷകര്‍ തന്നെ ഇതിനെതിരെ പോസ്റ്റിന് അടിയില്‍ എതിര്‍ അഭിപ്രായം രേഖപ്പെടുത്തുന്നതാണ്. പലരും മലയാളത്തിന്‍റെ കണ്ടന്‍റ് ഗംഭീരമാണെന്നും. പലപ്പോഴും തമിഴ് സിനിമ അതിനൊപ്പം എത്താറില്ലെന്നാണ് പറയുന്നത്.
ഒപ്പം തന്നെ നമ്മള്‍ ഇപ്പോഴും 70 വയസുകാരന് ഡ്യൂയറ്റ് തേടുമ്പോള്‍ അവര്‍ എങ്ങനെ 70 വയസുള്ള സൂപ്പര്‍താരത്തെ ഉപയോഗിക്കുന്നു എന്ന് പഠിക്കണം എന്നും ചിലര്‍ പറയുന്നു. ഒരേ സ്റ്റോറി ലൈനാണ് തമിഴിലെന്നാണ് ഒരാള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മലയാളികളും കാർത്തിക്കിന്‍റെ പോസ്റ്റിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
'സംഭവം ഇരുക്ക്': ജയിലര്‍ 2 സംഭവിക്കുമോ, ചിത്രത്തിലെ ഒരു പ്രധാന വ്യക്തി വെളിപ്പെടുത്തിയത്.!