Asianet News MalayalamAsianet News Malayalam

കണ്ടതും കേട്ടതും അല്ല മഞ്ഞുമ്മല്‍ ബോയ്‍സ് റിലീസ് ദിന കളക്ഷന്‍; ഗംഭീര തുടക്കം, ഞെട്ടിക്കുന്ന ആഗോള കളക്ഷന്‍.!

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പുതുമ നിറഞ്ഞ മറ്റൊരു കാഴ്‍ചയാണ് സമ്മാനിച്ചിരിക്കുന്നത്.

manjummel boys release day global collection make history vvk
Author
First Published Feb 23, 2024, 6:53 PM IST

കൊച്ചി: തുടര്‍ച്ചയായി മൂന്നാം ആഴ്ചയും മലയാളത്തില്‍ ഒരു വന്‍ ഹിറ്റ് ചിത്രം സംഭവിക്കുകയാണ്. അതിശയിപ്പിക്കുന്ന ഒരു സര്‍വൈവല്‍  ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‍സാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.  തുടക്കത്തിലേ മികച്ച അഭിപ്രായമുണ്ടാക്കാൻ ചിത്രത്തിനായി. റിലീസിന് മഞ്ഞുമ്മല്‍ ബോയ്‍സ് കേരള ബോക്സോഫീസില്‍ ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ഓപ്പണിംഗ് ഉണ്ടാക്കിയെന്നും,  അര്‍ദ്ധരാത്രിയില്‍ ഷോ വര്‍ദ്ധിപ്പിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ സംബന്ധിച്ച സൂചനയാണ് ട്രാക്കറായ എബി ജോര്‍ജ് നല്‍കുന്നത്. ലോകത്തെമ്പാട് നിന്നും മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ദിനത്തില്‍ 6.5 കോടി നേടിയെന്നാണ് ഇദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റ് പറയുന്നത്. കേരളത്തിലെയും ഗള്‍ഫിലെയും കളക്ഷന്‍ 5.75 കോടി വരുമെന്നും ജോര്‍ജിന്‍റെ പോസ്റ്റില്‍ പറയുന്നു. 

വലിയ പ്രതീക്ഷകളുണ്ടായിരുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമ പ്രേക്ഷകരെ നിരാശരാക്കിയിരിക്കിയില്ല എന്നാണ് റിലീസ് ദിനത്തില്‍ വന്ന റിവ്യൂകള്‍ വ്യക്തമാക്കിയത്. സിനിമാ കാഴ്‍ചയില്‍ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് അഭിപ്രായങ്ങള്‍. 

ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് റിലീസിനേ റിപ്പോര്‍ട്ടുകളുണ്ടായി. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ചതും ബോക്സ് ഓഫീസില്‍ ഗുണകരമായി എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പുതുമ നിറഞ്ഞ മറ്റൊരു കാഴ്‍ചയാണ് സമ്മാനിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും ലഭിക്കാൻ പോകുന്നത് വലിയ കളക്ഷനാണ് എന്ന സൂചനകള്‍ നല്‍കിയിരുന്നു.

'ചന്ദനക്കുറി നിര്‍ബന്ധം മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു നന്ദി': ദീപകിനോട് സുധിയുടെ ഭാര്യ

മലയാള സിനിമയ്ക്ക് ഇത് 'ഫാബുലസ് ഫെബ്രുവരി' ; തീയറ്ററുകള്‍ പൂരപ്പറമ്പ്, തുടര്‍ച്ചയായി 50 കോടി കിലുക്കം.!

Follow Us:
Download App:
  • android
  • ios