Lakshmi Nakshathra : 'എന്റെ സന്തോഷത്തിനും വിജയത്തിനും പിന്നിൽ'; ചിത്രം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

Published : Jan 19, 2022, 09:37 PM IST
Lakshmi Nakshathra : 'എന്റെ സന്തോഷത്തിനും വിജയത്തിനും പിന്നിൽ'; ചിത്രം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

Synopsis

 മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരികമാരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര.

ടെലിവിഷൻ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമാ-സീരിയല്‍ താരങ്ങളെക്കാൾ പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരികമാരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshathra)എന്ന ലക്ഷ്മി ഉണ്ണികൃഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്. ചിന്നുചേച്ചി എന്ന് ആരാധകര്‍ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകളും ഉണ്ട്. അതുപോലെതന്നെ താരത്തിന്‍റെ യൂട്യൂബ് ചാനലും വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വീഡിയോകളെല്ലാംതന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. 

ഇപ്പോഴിതാ വ്യത്യസ്തമായൊരു കുറിപ്പും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. 'എന്റെ എല്ലാ സന്തോഷങ്ങള്‍ക്കും വിജയങ്ങള്‍ക്കും പിന്നിലെ ആൾ. അകവും പുറവും സുന്ദരി. എന്റെ ബിന്ദു അമ്മയ്‌ക്കൊപ്പം,” എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി ലക്ഷ്മി കുറിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. പട്ടുസാരിയിൽ അതീവ സുന്ദരിയായാണ് അമ്മയ്ക്കൊപ്പമുള്ള ലക്ഷ്മിയുടെ ചിത്രങ്ങൾ ഒപ്പം ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വീഡിയോകളെല്ലാംതന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ലക്ഷ്മി അടുത്തിടെ യൂട്യൂബിൽ പങ്കുവച്ച  വൈറലായിരുന്നു. തന്റെ തറവാട്ടിലേക്ക് പോയപ്പോഴുള്ള വീഡിയോയാണ് ലക്ഷ്മി ഷെയർ ചെയ്തിരുന്നത്. പാലക്കാട്ടെ അച്ഛന്റെ വീട്ടിലേക്കായിരുന്നു ലക്ഷ്മിയുടെ യാത്ര. 

യാത്രയിൽ ഒപ്പം അച്ഛനും അമ്മയും കൂട്ടിനുണ്ടായിരുന്നു. തന്റെ അച്ചമ്മയെയും ലക്ഷ്മി വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വീടിനടുത്തുള്ള കുളവും ലക്ഷ്മി കാണിക്കുന്നുണ്ട്. കാഴ്ചകൾ കാണിക്കുന്ന കൂട്ടത്തിൽ കുളവും താരം കാണിച്ചിരുന്നു. 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ