'അമ്മ തന്ന പണിയാ...'; 'കരഞ്ഞുകൊണ്ട്' ചവിട്ടി കഴുകി ടെലിവിഷന്‍ താരം

Web Desk   | Asianet News
Published : Apr 02, 2020, 11:55 PM IST
'അമ്മ തന്ന പണിയാ...'; 'കരഞ്ഞുകൊണ്ട്' ചവിട്ടി കഴുകി ടെലിവിഷന്‍ താരം

Synopsis

അമ്മ തന്നെ ചവിട്ടി കഴുകാന്‍ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ്, കഴുകുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഹീന ഖാന്‍.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രജ്യം മുഴുവന്‍ വീട്ടിനകത്താണ്. അതിനിടയില്‍ സാധാരണക്കാരെ പോലെ തന്നെ, നേരത്തെ തിരക്കുകളില്‍ മുഴുകിയിരുന്ന സെലിബ്രേറ്റികളും വീട്ടിനകത്ത് തന്നെ. മാതൃകാപരമായ പെരുമാറ്റമാണ് ഒട്ടുമിക്ക് സെലിബ്രേറ്റികളില്‍ നിന്നും ഉണ്ടാകുന്നത്. വീട്ടിലിരിക്കുന്നതിനൊപ്പം പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ അവരുടെ കലാവിരുതുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രന്‍ഡ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും മിക്ക താരങ്ങളും പങ്കാളിയാകുന്നുണ്ട്. 

വിശേങ്ങളും പാട്ടുമൊക്കെ പങ്കുവയ്ക്കുന്നതിനിടയില്‍  ടെലിവിഷന്‍ താരം പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. അമ്മ തന്നെ ചവിട്ടി കഴുകാന്‍ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ്, കഴുകുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഹീന ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ താരം കരയുന്നതായി അഭിനയിക്കുന്നതും കാണാം. രസകരമായ വീഡിയോ ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി കഴിഞ്ഞു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക