അത് വിജയ് തന്നെ! ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പ്രിയതാരത്തിന് തിയറ്ററില്‍ വിസിലടിച്ച് തമിഴ് സൂപ്പര്‍താരം

Published : Sep 02, 2023, 09:15 AM IST
അത് വിജയ് തന്നെ! ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പ്രിയതാരത്തിന് തിയറ്ററില്‍ വിസിലടിച്ച് തമിഴ് സൂപ്പര്‍താരം

Synopsis

തനിക്ക് പ്രിയപ്പെട്ട ഒരു ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ ആദ്യ ഷോ കാണാന്‍ വിജയ്‍ക്ക് അവസരം ലഭിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് വിജയ്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസ് ദിനത്തില്‍ ഒരു വിജയ് ചിത്രത്തിന് ലഭിക്കാറുള്ള പ്രേക്ഷകപ്രതികരണം ഏത് ഭാഷകളിലെയും ചുരുക്കം താരങ്ങള്‍ക്കേ ഉള്ളൂ. പുലര്‍ച്ചെ നാല് മണിക്കും മറ്റും ആരംഭിക്കുന്ന ഫാന്‍സ് ഷോകള്‍ക്ക് ആര്‍പ്പ് വിളിച്ചും വിസിലടിച്ചുമൊക്കെയാണ് ആരാധകര്‍ എത്താറ്. എന്നാല്‍ ആ വിജയ് തന്നെ തിയറ്ററില്‍ ഒരു ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട് ആവേശഭരിതനായി കസേരയില്‍ നിന്ന് എണീറ്റുനിന്ന് വിസിലടിച്ചാലോ? രസകരമായ ഭാവനയെന്ന് പറയാന് വരട്ടെ. അത്തരമൊരു ചിത്രം ഇപ്പോഴിതാ എക്സില്‍ തരം​ഗമാവുകയാണ്!

അതെ. തനിക്ക് പ്രിയപ്പെട്ട ഒരു ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ ആദ്യ ഷോ കാണാന്‍ വിജയ്‍ക്ക് അവസരം ലഭിച്ചു. ഇവിടെയല്ല മറിച്ച് അങ്ങ് അമേരിക്കയിലാണെന്ന് മാത്രം. ദളപതി 68 ന്‍റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ വെങ്കട് പ്രഭുവിനൊപ്പം യുഎസിലാണ് ഇപ്പോള്‍ വിജയ്. ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് ഒരു സിനിമയുടെ ആദ്യ ഷോ തിയറ്ററില്‍ കാണാനുള്ള അവസരം വിജയ്ക്ക് ലഭിച്ചത്. ഇന്നലെ തിയറ്ററുകളിലെത്തിയ ഡെന്‍സല്‍ വാഷിം​ഗ്ടണ്‍ ചിത്രം ദി ഇക്വലൈസര്‍ 3 ആണ് വിജയ് കണ്ടത്. ഒപ്പം വെങ്കട് പ്രഭുവും ഉണ്ടായിരുന്നു. വെങ്കട് പ്രഭു തന്നെയാണ് ചിത്രം കണ്ട് ആവേശഭരിതനായി തിയറ്ററില്‍ എണീറ്റുനില്‍ക്കുന്ന വിജയ്‍യുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. വിജയ് കൈകള്‍ ഉയര്‍ത്തിനില്‍ക്കുന്ന സമയത്ത് ബി​ഗ് സ്ക്രീനില്‍ ഡെന്‍സല്‍ വാഷിം​ഗ്ടണ്‍ തന്നെയാണ്.

 

അതേസമയം തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 68. വിജയ്‍യെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ ഏറെനാളായുള്ള വെങ്കട് പ്രഭുവിന്‍റെ ശ്രമങ്ങളാണ് ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നത്. ലോകേഷ് കനകരാജിന്‍റെ ലിയോ ആണ് വിജയ്‍യുടെ അടുത്ത റിലീസ്. ഒക്ടോബര്‍ 19 ന് ഈ ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : രജനിക്ക് ബിഎംഡബ്ല്യുവെങ്കില്‍ നെല്‍സണ് പോര്‍ഷെ; കൂടുതല്‍ വിലയുള്ള കാര്‍ സമ്മാനമായി സ്വീകരിച്ച് സംവിധായകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത