Thallumaala : ട്രെയ്‍ലറിലെ അടി ഒറിജിനല്‍! തല്ലുമാല ബിഹൈന്‍ഡ് ദ് സീന്‍ പങ്കുവച്ച് ടൊവിനോ

Published : Jul 18, 2022, 01:52 PM ISTUpdated : Jul 20, 2022, 12:36 AM IST
Thallumaala : ട്രെയ്‍ലറിലെ അടി ഒറിജിനല്‍! തല്ലുമാല ബിഹൈന്‍ഡ് ദ് സീന്‍ പങ്കുവച്ച് ടൊവിനോ

Synopsis

അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം

സമീപകാലത്ത് ഒരു മലയാള സിനിമയുടെ ട്രെയ്‍ലറിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ് ടൊവിനോ (Tovino Thomas) നായകനാവുന്ന തല്ലുമാലയുടെ (Thallumaala) ട്രെയ്‍ലറിന് ലഭിച്ചത്. ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസീം എന്ന കഥാപാത്രം കൊടുക്കുന്നതും വാങ്ങുന്നതുമായ പലതരം തല്ലുകളായിരുന്നു ട്രെയ്‍ലറില്‍. അതിലൊരു തല്ലിന്‍റെ ഒറിജിനാലിറ്റി സോഷ്യല്‍ മീഡിയയിലൂടെ സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുകയാണ് നായക നടന്‍.

ട്രെയ്‍ലറില്‍ വസീമിന് ലഭിക്കുന്ന ഒരു തല്ല് ക്ലോസപ്പ് ഷോട്ടില്‍ സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനായി ക്യാമറയ്ക്കു പിന്നില്‍ നിന്ന് ഒരു അണിയറപ്രവര്‍ത്തകന്‍ ടൊവിനോയുടെ മുഖത്തേക്ക് അടിക്കുകയായിരുന്നു. അടികൊണ്ട വേദന പ്രകടിപ്പിക്കുന്ന ടൊവിനോയെ വീഡിയോയില്‍ കാണാം. അടി കൊണ്ടോന്‍റെ ചിരി കണ്ടോളീ എന്നാണ് വീഡിയോയ്ക്ക് ടൊവിനോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചിത്രത്തില്‍ 20 വയസുകാരനായാണ് ടൊവിനോ എത്തുന്നത്.

ഖാലിദ് റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കൊവിഡ് കാലത്ത് ഇറങ്ങിയ, ഷൈന്‍ ടോം ചാക്കോ നായകനായ ലവിനു ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം വിഷ്‍ണു വിജയ്, സൌണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍.

ALSO READ : 'ആ ചെക്കൻ വെടക്കാ'; പലവിധം തല്ലുകളുടെ പൂരവുമായി 'തല്ലുമാല' ട്രെയിലർ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത