ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്‌നർ ആകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല്ലുമാല' (Thallumala). ടൊവീനോ തോമസ് (Tovino Thomas), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan) എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്‌നർ ആകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മണവാളന്‍ വസീം ആയി ടൊവിനോയും വോഗ്ലര്‍ ബീത്തുവായി കല്യാണിയും പവര്‍പാക്ക് പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നത്. പൊലീസായി എത്തുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രം കോമഡി നിറഞ്ഞതാണെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. 

ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല.\

Thallumaala - Official Trailer | Tovino Thomas, Kalyani Priyadarshan | Khalid Rahman | Ashiq Usman

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്.

Hareesh Peradi : 'ഈ ചെകുത്താന്‍റെ സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന്': ഹരീഷ് പേരടി