'എജ്ജാതി നിന്‍റെ നോട്ടം'; മാസ്കണിഞ്ഞ് വെറൈറ്റി ലുക്കിൽ തണ്ണീര്‍മത്തനിലെ 'സ്റ്റെഫി'

Web Desk   | Asianet News
Published : Jun 30, 2020, 10:52 PM ISTUpdated : Jun 30, 2020, 11:18 PM IST
'എജ്ജാതി നിന്‍റെ നോട്ടം'; മാസ്കണിഞ്ഞ് വെറൈറ്റി ലുക്കിൽ തണ്ണീര്‍മത്തനിലെ 'സ്റ്റെഫി'

Synopsis

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ കുറച്ച് സീനുകളിൽ മാത്രമാണെങ്കിലും 'അവൾക്ക് ഒരു വികാരവുമില്ല' എന്ന ഡയലോഗിലൂടെ സ്റ്റെഫി ഹിറ്റായി. കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള അഭിനയമായിരുന്നു ഗോപികയെ ശ്രദ്ധേയമാക്കിയത്.

ആദ്യ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക രമേശ്. തണ്ണീർമത്തൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ഗോപികയുടെ അരങ്ങേറ്റം. മലയാളികൾ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിലെ ജെയ്സന്റെ ജൂനിയറായിട്ടായിരുന്നു ഗോപിക എത്തിയത്. സ്റ്റെഫി എന്ന കഥാപാത്രം ജെയ്സന്റെ ഒറ്റ ഡയലോഗിലൂടെ താരമായി. കുറച്ചു സീനുകളിൽ മാത്രമാണെങ്കിലും 'അവൾക്ക് ഒരു വികാരവുമില്ല' എന്ന ഡയലോഗിലൂടെ സ്റ്റെഫി ഹിറ്റായി. കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള അഭിനയമായിരുന്നു ഗോപികയെ ശ്രദ്ധേയമാക്കിയത്. ഒരൊറ്റ സിനിമയിലെ ഒരൊറ്റ ഡയലോഗുകൊണ്ട് ഗോപിക ഇൻസ്റ്റഗ്രാമിൽ താരമായി. വലിയ ആരാധകക്കൂട്ടമാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുള്ളത്. 

ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം  പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.  മാസ്ക് ധരിച്ചുള്ള  വെറൈറ്റി ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറായ രതീഷ് മോഹൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇസബെല്ല കളക്ഷൻസാണ് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഒരു ഫോട്ടോയിൽ മാസ്കിനൊപ്പം ഒരു പൂവും പിടിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്