'ആ വ്യക്തി ആവശ്യപ്പെട്ടു, ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു': വെളിപ്പെടുത്തി നയന്‍താര

Published : Nov 18, 2024, 06:26 PM ISTUpdated : Nov 18, 2024, 06:29 PM IST
'ആ വ്യക്തി ആവശ്യപ്പെട്ടു, ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു': വെളിപ്പെടുത്തി നയന്‍താര

Synopsis

നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. 2011-ൽ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചത് തന്റെ തീരുമാനമല്ലെന്ന് നയൻതാര വെളിപ്പെടുത്തി.

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിം​ഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി പുറത്ത് എത്തിയിരിക്കുന്നത്. 

ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതിന്‍റെ പേരില്‍ നടന്‍ ധനുഷിനും നയന്‍താരയ്ക്കും ഇടയില്‍ നടക്കുന്ന പോര് വലിയ ചര്‍ച്ചയായി മാറുകയാണ്. അതേ സമയം വിവാദമായ ജീവിതത്തിലെ പല കാര്യങ്ങളും നയന്‍സ് വെളിപ്പെടുത്തുന്നുണ്ട്. അതിലൊന്ന് നയന്‍താര 2011 ല്‍ സിനിമ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. 

2011 ല്‍ ശ്രീരാമ വിജയം എന്ന തെലുങ്ക് ചിത്രത്തിന് ശേഷം സിനിമ അഭിനയം അവസാനിപ്പിക്കാന്‍ നയന്‍താര തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് അത് തീരുമാനിച്ചത് തന്‍റെ തീരുമാനം അല്ല കാമുകന്‍റെ തീരുമാനം ആണെന്നാണ് നയന്‍താര ഡോക്യുമെന്‍ററിയില്‍ നല്‍കുന്ന സൂചന. അന്ന് നയന്‍താരയും നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയും തമ്മിലുള്ള ബന്ധം വളരെ ചര്‍ച്ചയായിരുന്ന കാലമായിരുന്നു. 

ഡോക്യുമെന്‍ററിയില്‍ നയന്‍താര പറയുന്നത് ഇതാണ്. "ആ സിനിമയുടെ ഷൂട്ടിംഗ് അവസാന ദിനത്തില്‍ ഞാന്‍ വല്ലാതായി. ഞാന്‍ പോലും അറിയാതെ കുറേ കരഞ്ഞു. ഏറെ ഇഷ്ടപ്പെട്ട പ്രഫഷന്‍ വിട്ടുകൊടുക്കേണ്ടിവരും എന്ന അവസ്ഥയില്‍ അതും താഴെ ഒന്നും ഇല്ലായിരുന്നു. സിനിമ മേഖല ഉപേക്ഷിക്കുക എന്നത് എന്‍റെ ഓപ്ഷന്‍ അല്ലായിരുന്നു. അത് എന്നോട് ഒരു വ്യക്തി ആവശ്യപ്പെട്ടതാണ്".

നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലായി വിവാഹത്തോളം നീണ്ട ബന്ധമായിരുന്നു. എന്നാല്‍ പ്രഭുദേവയുടെ ആദ്യ ഭാര്യ ലത അതിനെതിരെ നടത്തിയ കേസുകളും മറ്റുമായി വന്‍ വിവാദത്തിലായിരുന്നു ഈ ബന്ധം. പിന്നീട് പ്രഭുദേവയും നയന്‍താരയും വേര്‍പിരിയുകയായിരുന്നു. 

'നീ എൻ തങ്കം'; നയൻസിന് വിക്കിയുടെ ആശംസ, പിന്നാലെ മറുപടി

വിവാദങ്ങൾക്കിടെ 'നയൻതാര: ബിയോണ്ട് ദി ഫെയ്റി ടേൽ' എത്തി; നെറ്റ്ഫ്ലിക്സിന്റെ പിറന്നാൾ സമ്മാനം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത