'മീനാക്ഷി എപ്പോള്‍ മടങ്ങിവരും'? മഞ്ജു പിള്ളയോട് 'തട്ടീം മുട്ടീം' ആരാധകര്‍

By Web TeamFirst Published Jan 19, 2021, 6:41 PM IST
Highlights

ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളോട് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരു പ്രിയമുണ്ട്

മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'തട്ടീം മുട്ടീം'. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്‍ജുന്‍- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളോട് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരു പ്രിയമുണ്ട്. സാധാരണ പരമ്പരകളെ അപേക്ഷിച്ച്, കഥാപാത്രങ്ങളുടെ കരച്ചിലും ശത്രുതയുമൊന്നുമില്ലാതെ ഹാസ്യത്തിലൂന്നി മുന്നോട്ടുപോകുന്നതുതന്നെയാണ് പരമ്പരയുടെ പ്രേക്ഷകപ്രീതിക്കു കാരണം.

കഴിഞ്ഞദിവസം മഞ്ജു പിള്ള പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഫണ്‍ ടൈം എന്നുപറഞ്ഞാണ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ മഞ്ജു പങ്കുവച്ചിരിക്കുന്നത്. പരമ്പരയിലെ രണ്ട് മക്കളോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. എന്‍റെ ഏകമകനോടൊപ്പം എന്നുപറഞ്ഞ് സ്‌ക്രീനിലെ കണ്ണന്‍മോനായെത്തുന്ന സിദ്ധാര്‍ത്ഥ് പ്രഭുവിനൊപ്പമുള്ള ചിത്രവും, മാനസപുത്രന്‍ എന്നുപറഞ്ഞ് സ്‌ക്രീനിലെ മരുമകനായ ആദിശങ്കരനായെത്തുന്ന സാഗര്‍ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്.

മൂന്നു പേരും ഒരുമിച്ചുള്ള ലൊക്കേഷന്‍ ഫണ്‍ ചിത്രത്തിന് ആരാധകരിടുന്ന കമന്‍റുകളാണ് ഫോട്ടോയുടെ കൂടെതന്നെ വൈറലായിരിക്കുന്നത്. മൂന്ന് ആളുകളുംകൂടെ അങ്ങ് തള്ളിമറിക്കുകയാണല്ലേയെന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്‍റ്. കൂടാതെ പരമ്പരയിലെ വിശേഷങ്ങളും ആരാധകര്‍ താരത്തോട് ചോദിക്കുന്നുണ്ട്. പഠനത്തിനായി വിദേശത്തേക്കുപോയ മീനാക്ഷി എപ്പോഴാണ് മടങ്ങിവരുക എന്നതാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by manju pillai (@pillai_manju)

click me!