Latest Videos

' എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു?'; ഉത്തരം നല്‍കി മായ വിശ്വനാഥ്

By Web TeamFirst Published May 24, 2024, 2:28 PM IST
Highlights

നാല്പതുവയസ്സ് കഴിഞ്ഞിട്ടും എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ ആനീസ് കിച്ചണിൽ പങ്കെടുക്കവെ മായ ഒരു മറുപടി നൽകിയിരുന്നു. 

കൊച്ചി: നിരവധി കഥാപാത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലും,മിനി സ്ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് മായാ വിശ്വനാഥ്. മമ്മൂട്ടിയെപോലെയാണ് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണ് താരത്തിന് എന്ന് പൊതുവെ ഒരു അഭിപ്രായം ആരാധകർക്ക് ഇടയിലുണ്ട്. 

ഇടക്കാലത്ത് താരം അഭിനയലോകത്തുനിന്നും ഒരു ഇടവേള എടുത്തിരുന്നു. ഏകദേശം ഏഴുവര്ഷത്തോളമാണ് താരം ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിന്നത്. പിന്നീട് ആറാട്ട് സിനിമയിലൂടെ മോഹൻലാലിന് ഒപ്പം തിരിച്ചെത്തി. പിന്നെ ഇങ്ങോട്ട് നിരവധി കഥാപാത്രങ്ങൾ, നിരവധി ഫോട്ടോഷൂട്ട് ഒക്കെയായി സജീവമാണ് നടി.

സോഷ്യല്‍ മീഡിയയിൽ സജീവമായ താരത്തിന്‍റെ പുതിയ ചിത്രങ്ങൾ ആരാധക ലോകം ഏറ്റെടുത്തിരിക്കുകയാണ്. പതിവായി സാരിയിലാണ് മായയെ കാണുന്നതെങ്കിലും അതിൽ മടുപ്പ് തോന്നാത്തവരാണ് നടിയുടെ ആരാധകർ. ഓറഞ്ചും ചുവപ്പും കൂടിയ സാരിയിൽ പിന്നിയ മുടിയിൽ അതിസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഴയിൽ നനയുന്ന താരത്തിൻറെ വീഡിയോയ്ക്ക് താഴെ നിരവധി കമൻറുകളാണ് വന്നത്. 

നാല്പതുവയസ്സ് കഴിഞ്ഞിട്ടും എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ ആനീസ് കിച്ചണിൽ പങ്കെടുക്കവെ മായ ഒരു മറുപടി നൽകിയിരുന്നു. എനിക്ക് എന്ത് വേണം എന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള പക്വത ഇപ്പോൾ ആയിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒരിക്കലും ആരും ഞാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് തിരക്കിയിട്ടില്ല. നാട്ടുകാർക്ക് മാത്രമാണ് വിഷയം. ഞാൻ പിന്നെ നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് മുഖം കൊടുക്കാറില്ല- ഉറച്ച സ്വരത്തിൽ മായ പറയുന്നു.

തിരുവനന്തപുരം ജഗതി സ്വദേശിയായ മായ കാബിൻ ക്രൂ അംഗം ആയി ജോലി നേടിയിരുന്നു. മോഡലിംഗ് രംഗത്തുനിന്നുമാണ് ആഭിനയത്തിലേക്ക് മായ ചുവട് വയ്ക്കുന്നത്. ജേർണലിസ്റ്റ് ആകാനും, കാബിൻ ക്രൂ ആകാനും ആഗ്രഹിച്ചു എങ്കിലും തന്റെ ആഗ്രഹം എന്നും അഭിനയം ആയിരുന്നു എന്നൊരിക്കൽ താരം പറഞ്ഞിരുന്നു.

കാനിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി കനിയും ദിവ്യപ്രഭയും; 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' പ്രദര്‍ശിപ്പിച്ചു

ബിഗ് ബോസ് മത്സരാര്‍ത്ഥി ജാസ്മിനെതിരെ സൈബര്‍ ആക്രമണം: പൊലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍
 

click me!