അർജുന്‍റെ 'നഗ്നചിത്രം' പോസ്റ്റ് ചെയ്ത് പുലിവാല്‍ പിടിച്ച് കാമുകി മലൈക അറോറ

Published : May 29, 2023, 02:29 PM IST
അർജുന്‍റെ 'നഗ്നചിത്രം' പോസ്റ്റ് ചെയ്ത് പുലിവാല്‍ പിടിച്ച് കാമുകി  മലൈക അറോറ

Synopsis

 ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച പ്രണയബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുൻ കപൂറിന്‍റേതും. 

മുംബൈ: മലൈക അറോറ  കാമുകനും നടനുമായ അർജുൻ കപൂറിന്‍റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വൈറലാകുകയാണ്. എന്നാല്‍ വലിയ നെഗറ്റീവ് കമന്‍റുകളാണ് ഇതിന് ലഭിക്കുന്നത്.  മലൈക അറോറയും അർജുൻ കപൂറും പരസ്പരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ഫീഡിലും ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് മുന്‍പും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. എന്നാല്‍ മലൈക പോസ്റ്റ് ചെയ്ത അർജുൻ കപൂറിന്‍റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോണോക്രോം ചിത്രത്തില്‍ അര്‍ജുന്‍ പൂര്‍ണ്ണനഗ്നനെപ്പോലെയാണ് കാണപ്പെടുന്നത്. ഒരു കുഷ്യന്‍ വച്ചാണ് അര്‍ജുന്‍ നഗ്നത മറയ്ക്കുന്നത്. "എന്റെ സ്വന്തം മടിയനായ കുട്ടി. #IYKYK എന്നാണ് ഇതിന് മലൈക ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രം അർജുൻ കപൂര്‍ ഒരു ലൌ ഇമോജിയോടെ ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്.

എന്നാലും പലരും വളരെ രൂക്ഷമായാണ് ഈ ചിത്രത്തോട് പ്രതികരിച്ച്.  ഇത് സംബന്ധിച്ച മീഡിയപേജ് പോസ്റ്റുകളില്‍  അരോചകം എന്നാണ് പലരും മലൈക്കയുടെ ഈ പോസ്റ്റിനെ വിശേഷിപ്പിച്ചത്. ഇത് വച്ച് ട്രോളുകളും ഉണ്ടായി. എന്നാല്‍ നേരത്തെ രണ്‍വീര്‍ സിംഗ് ഇത്തരത്തില്‍ ചെയ്തിട്ടുണ്ടെന്നും അതുപോലെ കണ്ടാല്‍ മതിയെന്നുമാണ് മറ്റ് പലരും വാദിച്ചത്. 

 ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച പ്രണയബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുൻ കപൂറിന്‍റേതും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഏറെയും വിവാദങ്ങളിലേക്ക് നയിച്ചത്. 

മലൈകയ്ക്ക് ഇപ്പോള്‍ നാല്‍പത്തിയൊമ്പതും അര്‍ജുന് മുപ്പത്തിയേഴും വയസാണ്. 2019ലാണ് തങ്ങളുടെ പ്രണയബന്ധത്തെ കുറിച്ച് ഇരുവരും പരസ്യമാക്കുന്നത്. നേരത്തെ നടൻ അര്‍ബാസ് ഖാനുമായി വിവാഹം കഴിഞ്ഞ മലൈകയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. ഇവര്‍ 2017ലാണ് ബന്ധം വേര്‍പിരിയുന്നത്. പിന്നീട് അര്‍ജുന്‍റെ പേരിനൊപ്പം മലൈകയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും വിവാദങ്ങള്‍ പതിവാവുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ബന്ധം പരസ്യമാക്കിയത്. 

തുടര്‍ന്നും പലപ്പോഴായി ഇവരുടെ പ്രണയബന്ധം അനാവശ്യമായി വിവാദങ്ങളിലേക്കും മോശം ചര്‍ർച്ചകളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടു. ഇടയ്ക്കെങ്കിലും മലൈക ഇതിനെല്ലാം കൃത്യമായ ഉത്തരങ്ങളും നല്‍കാറുണ്ട്. 

തന്നെ മുംബൈ അധോലോകം നിരന്തരം ഭീഷണിപ്പെടുത്തി, അതിനെ നേരിട്ടത് ഇങ്ങനെ: സുനില്‍ ഷെട്ടി

കടുത്ത ആരോപണം ഉന്നയിച്ച് വിവാഹമോചനം വാങ്ങിയ മുന്‍ ഭര്‍ത്താവുമായി കരീഷ്മയുടെ ഡിന്നര്‍ ഡേറ്റ്.!

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത