ബിഗ് ബോസിലേക്കോ; അനുമോൾക്ക് പറയാനുള്ളത് ഇതാണ്

Web Desk   | Asianet News
Published : Jan 21, 2021, 06:56 PM IST
ബിഗ് ബോസിലേക്കോ; അനുമോൾക്ക് പറയാനുള്ളത് ഇതാണ്

Synopsis

ഇപ്പോഴിതാ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനുമോളാണ് അവസാനമായി ബിഗ് ബോസ് - 3 പ്രവേശന വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. 

ബിഗ് ബോസ് സീസൺ -മൂന്ന് പ്രഖ്യാപിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ തിരിക്കുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ആരൊക്കെയാകും മത്സരാർത്ഥികളെന്ന പ്രവചനമാണ്കൂടുതലും. സോഷ്യൽ മീഡിയ പ്രവചിക്കുന്നവരിൽ പലരും ബിഗ് ബോസിൽ സ്ഥാനംപിടിച്ച പതിവുണ്ടായിരുന്നെങ്കിലും നിലവിലെ പ്രവചനങ്ങൾ നടത്തിയവരിൽ പലരും നിഷേധിച്ച് രംഗത്തെത്തുന്നതാണ് പുതിയ വാർത്തകൾ.

ഇപ്പോഴിതാ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനുമോളാണ് അവസാനമായി ബിഗ് ബോസ് - 3 പ്രവേശന വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.  ഇ-ടൈംസിനോട് സംസാരിക്കുകയായിരുന്നു അനു. 'ഷോയിലേക്കുള്ള എന്റെ പ്രവേശത്തെക്കുറിച്ച് പലരും എന്നോട് ചോദിക്കുന്നുണ്ട്. എല്ലാ ദിവസവും എനിക്ക് പലരിൽ‌ നിന്ന് സന്ദേശങ്ങൾ‌ ലഭിക്കുന്നുണ്ട്. 

ബിഗ് ബോസിൽ പോകരുതെന്ന് ചിലർ പറയുമ്പോൾ, മറ്റു ചിലർ എന്നോട് പോകാൻ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നിലവിൽ ഞാൻ ഷോയിൽ പ്രവേശിക്കുന്നുവെന്നത് വ്യാജ വാർത്തയാണ്. എന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ല എന്നും അനു പ്രതികരിച്ചു. അതേസമയം തനിക്ക് അവസരം ലഭിച്ചാൽ തീർച്ചയായും പോകുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അനു പറയുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ  അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരിക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളി, സത്യ എന്ന പെൺകുട്ടി തുടങ്ങിയ പരമ്പരകളിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് അനു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക