'ഞാനാരാണോ അതിന് കാരണം ഇവരാണ്, എന്റെ ആളുകൾ..'; ചിത്രവുമായി ഷഫ്ന

Published : Mar 11, 2021, 07:27 PM IST
'ഞാനാരാണോ അതിന് കാരണം ഇവരാണ്, എന്റെ ആളുകൾ..'; ചിത്രവുമായി ഷഫ്ന

Synopsis

നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും  മലയാളികളുടെ ഇഷ്ട താരമായ നടിയാണ് ഷഫ്ന. എന്നാൽ അടുത്തിടെ ഷഫ്ന കൂടുതൽ അറിയുന്നത്  ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ശിവൻറെ യഥാർത്ഥ ഭാര്യയെന്ന നിലയിലാണ്. 

നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും  മലയാളികളുടെ ഇഷ്ട താരമായ നടിയാണ് ഷഫ്ന. എന്നാൽ അടുത്തിടെ ഷഫ്ന കൂടുതൽ അറിയുന്നത്  ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ശിവൻറെ യഥാർത്ഥ ഭാര്യയെന്ന നിലയിലാണ്. സിനിമയിലും സീരിയലുകളിലുമായി നിറയുന്ന  ഷഫ്‌നയെ പ്രേക്ഷകര്‍ക്ക് സുപരിചിതമായിരുന്നെങ്കിലും, ഏഷ്യാനെറ്റ് പരമ്പര സ്വാന്തനത്തിലെ ശിവനിലൂടെ പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയ സജിന്റെ ഭാര്യയാണെന്നത് അടുത്തിടെയാണ് കൂടുതൽ പേർ മനസിലാക്കിയത്.

സജിനും അഞ്ജലിയായി എത്തുന്ന ഗോപികയ്ക്കുമൊപ്പം നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഷഫ്ന, ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

'എന്റെ ലോകം എന്റെ ശക്തി എന്റെ വീക്കിനെസ്.... ഞാനാരാണോ അതിന് കാരണം ഇവരാണ്... എന്റെ ആളുകൾ...'- എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചരിക്കുന്നത്. എന്നാൽ ചിലരുടെ കമന്റ് സജിനെവിടെ എന്നാണ്. ഇതിനോടകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ശിവാഞ്ജലി ഫാൻ ഗ്രൂപ്പുകളിൽ നിന്നുള്ള കമന്റുകളും നിരവധി എത്തുന്നുണ്ട്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി