
മുംബൈ: ദക്ഷിണേന്ത്യൻ ബോളിവുഡിലും നടിമാരോടുള്ള സമീപനത്തെക്കുറിച്ച് തുറന്നടിച്ച് നടി തപ്സി പന്നു. ഇന്ത്യൻ സിനിമകളിൽ നടിമാരുടെ ശരീരത്തിന് അനാവശ്യ പ്രാധാന്യം നൽകുന്നുണ്ടെന്നും നടി പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ പ്രാധാന്യം നൽകാറുള്ളതെന്ന് നടി പറഞ്ഞു. പോഡ്‌കാസ്റ്റിലാണ് നടി ഇക്കാര്യം പറഞ്ഞു. സെറ്റുകളിൽ തനിക്ക് ദുരനുഭവങ്ങളെക്കുറിച്ചും നടി വെളിപ്പെടുത്തി. സ്ത്രീ ശരീരത്തെക്കുറിച്ച് പ്രേക്ഷകരുടെ ചില സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്താനാണ് സംവിധായകർ ശരീരഭാഗങ്ങളിൽ ക്യാമറ ഫോക്കസ് ചെയ്യുന്നതെന്ന് തപ്‌സി പറഞ്ഞു. ഭോജ്പുരിയിലും ദക്ഷിണേന്ത്യൻ സിനിമകളും ഗാന രംഗങ്ങളിൽ വയറിന് വലിയ പ്രാധാന്യം നൽകുന്നു. ഇതിന്റെ യുക്തി എന്താണെന്ന് മനസിലായിട്ടില്ല. എന്നാൽ ഹിന്ദി ചിത്രങ്ങളിൽ മാറിടത്തിലാണ് ക്യാമറ ശ്രദ്ധകേന്ദ്രീകരിക്കുക.
ദക്ഷിണേന്ത്യൻ സിനിമകളിൽ പാഡഡ് ബ്രാ ധരിക്കാൻ സംവിധായകർ നിർബന്ധിക്കും. ഇക്കാര്യം അസിസ്റ്റന്റ് ഡയറക്ടർ വഴി മേക്കപ്പ് ടീമിലെ ഏതെങ്കിലും സ്ത്രീയോട് പറയും. അവരാണ് നമ്മളെ അറിയിക്കുകയെന്നും തപ്സി പറഞ്ഞു. ഇത്തരം ആവശ്യങ്ങൾ നടിമാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നു. ഷൂട്ട് ചെയ്യുന്നതിനിടയിൽ എല്ലാവരും നോക്കി നിൽക്കെ പാഡ് ബ്രാ ധരിക്കാൻ എഴുന്നേറ്റു പോകേണ്ടി വരുന്നത് എത്രത്തോളം ലജ്ജാകരമാണെന്ന് ആലോചിച്ചു നോക്കൂവെന്നും തപ്‌സി പറഞ്ഞു.
ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമായിരുന്ന താരമാണ് തപ്സി. തമിഴിൽ വെട്രിമാരന്റെ ആടുകളത്തിലൂടെ അരങ്ങേറിയ താരം, പിന്നീട് ബോളിവുഡിലും ചുവടുറപ്പിച്ചു. അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസി' ആണ് തപ്‌സിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.